General News

ബിജെപി ഹര്‍ത്താലില്‍ സംഘര്‍ഷം: , സംസ്ഥാന വൈസ് പ്രസിഡന്റിന് പരിക്ക്

Wed, Feb 01, 2017

Arabianewspaper 583
ബിജെപി ഹര്‍ത്താലില്‍ സംഘര്‍ഷം: , സംസ്ഥാന വൈസ് പ്രസിഡന്റിന് പരിക്ക്

ബിജെപി തിരുവനന്തപുരം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംഘര്‍ഷം. പോലീസിന്റെ ഗ്രനേഡ് തലയില്‍ കൊണ്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി വി വാവയ്ക്ക് ഗുരുതര പരിക്കേറ്റു. സാരമായി പരിക്കേറ്റ വാവയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,


ഹര്‍ത്താലിനോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ലോ അക്കാദമിയിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.


പേരൂര്‍ക്കട ജംഗഷനില്‍ വെച്ച് മാര്‍്ച്ച് പോലീസ് തടഞ്ഞു. ഇതോടെ സമരപ്പന്തിലിന്റെ ഭാഗത്ത് നിന്നും പോലീസിനു നേരെ ആക്രമണം ഉണ്ടായി. തുടര്‍ന്ന് പോലീസ് ലാത്തി വീശി. കല്ലും വടിയുമായി പോലീസിനെ നേരിട്ട പ്രവര്‍ത്തകരെ പിരി്ച്ചു വിടാന്‍ പോലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. മണിക്കൂറുകളോളം സംഘര്‍ഷം നീണ്ടു. പോലീസ് വാഹനങ്ങള്‍ക്ക് കല്ലേറില്‍ കേടുപാടുകള്‍ പറ്റി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ