General News

വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദ്ദിച്ചു, ബിജെപി ഹര്‍ത്താല്‍

Tue, Jan 31, 2017

Arabianewspaper 611
വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദ്ദിച്ചു, ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം ലോ അക്കാദമിയില്‍ സമരം നടത്തുന്ന വിദ്യാര്‍്തഥികളെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ ബുധനാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം നല്‍കി,


പേരൂര്‍ക്കടയില്‍ ബിജെപി നടത്തിയ ഉപരോധത്തിനിടെയാണ് പോലീസ് വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചെന്ന് പാര്‍ട്ടി ആരോപിച്ചു, രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ഉപരോധ സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന നേതാവ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പാര്‍ട്ടി ആരോപിച്ചു.


റോഡ് ഉപരോധിച്ചവരെ നീക്കം ചെയ്യാനെത്തിയ പോലീസിനു നേരെ കല്ലേറുണ്ടായി. ഇതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശി. പലര്‍ക്കും പരിക്കുപറ്റി. ജലപീരങ്കി പ്രയോഗിച്ച ശേഷമാണ് ലാത്തിചാര്‍ജ് നടത്തിയത്.

Tags : BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ