General News

തെലുങ്കാനയിലും ആന്ധ്രയിലും കാളയോട്ടവും ജല്ലിക്കെട്ടും അരങ്ങേറി

Mon, Jan 30, 2017

Arabianewspaper 612
തെലുങ്കാനയിലും ആന്ധ്രയിലും കാളയോട്ടവും ജല്ലിക്കെട്ടും അരങ്ങേറി

തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് ഓര്‍ഡിനന്‍സിന്റെ ചുവടുപിടിച്ച് ആന്ധ്രയിലും തെലുങ്കാനയിലും കാളയോട്ടവും കാളപ്പോരും അരങ്ങേറി. സുപ്രീം കോടതി വിധി മറികടന്ന് തമിഴ്‌നാട് മാത്രമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതെങ്കിലും ഈ ഓര്‍ഡിനന്‍സ് തങ്ങള്‍ക്ക് ധാര്‍മികമായി ബാധകമാണെന്ന് കാണിച്ച് തെലുങ്കാനയിലെ ഗ്രാമീണര്‍ കഴിഞ്ഞ മുപ്പതു വര്‍ഷമായി മുടങ്ങിക്കിടന്ന കാളയോട്ട മത്സരം നടത്തി.


നഗോബ ജരാര ഉത്സവത്തോട് അനുബന്ധിച്ചാണ് ഇവിടെ കാളയോട്ടമത്സരം നടത്തിയത്.


കാളയോട്ട മത്സരം ഇവിടെ നിരോധിച്ചിരുന്നത് മൃഗങ്ങളോടുള്ള ക്രൂരത കണക്കിലെടുത്തായിരുന്നില്ല. 1987 ല്‍ അവസാനമായി കാളയോട്ട മത്സരം നടന്നപ്പോള്‍ ഉണ്ടായ അക്രമസംഭവങ്ങളാണ് ഈ മത്സരം നിരോധിക്കാന്‍ കാരണമായത്. എന്നാല്‍, പിന്നീട് സുപ്രീം കോടതി വിധി വന്നതോടെ ഇതിനും വിലക്ക് വീഴുകയായിരുന്നു.


അഡിലാബാദ് ജില്ലയിലെ കേസല്‍പുര്‍ ഗ്രാമത്തിലാണ് കാളയോട്ട മത്സരം അരങ്ങേറിയത്. തമിഴ്‌നാട്ടിലെ സമരമാണ് തങ്ങള്‍ക്ക് ഇതു നടത്താന്‍ പ്രചോദനമായതെന്ന് സംഘാടകര്‍ പറഞ്ഞു. തങ്ങളുടെ മത്സരത്തില്‍ കാളകള്‍ക്കെതിരെ യാതൊരു വിധ പീഡനവും അരങ്ങേറുന്നില്ലെന്നും ഇവര്‍ പറഞ്ഞു. നാലു ജില്ലകളില്‍ നിന്നുള്ള കാളകാണ് ഇവിടെ മത്സരത്തിന് എത്തിയതെന്ന് ഗ്രാമീണ കര്‍ഷകരുടെ സംഘടനയായ റായി പറയുന്നു.


അതേസമയം, ജില്ലാ കളക്ടര്‍ ആര്‍ വി കര്‍ണന്‍ മത്സരം ഉദ്ഘാടനം ചെയ്തത് ചില മൃഗസ്‌നേഹി സംഘടനകളെ ചൊടിപ്പിച്ചിട്ടുണ്ട്. സുപ്രീം കോടതി വിധി നിലനില്‍ക്കെയാണ് കാളയോട്ട മത്സരം നടത്തിയതെന്ന് ഇവര്‍ ആരോപിക്കുന്നു. എന്നാല്‍, സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധിച്ചപ്പോല്‍ തെലുങ്കാന മേഖലയിലെ കാളയോട്ടത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നില്ലെന്നാണ് കളക്ടറുടെ വാദം.


കേരളത്തിലെ കാക്കൂര്‍ കാളവയലിലെ കാളയോട്ടം സുപ്രീം കോടതി വിധിയില്‍ പറയുന്നുണ്ട്. കാളകളെ പീഡിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഈ നിരോധനം. എന്നാല്‍, തങ്ങളുടെ ഗ്രാമത്തിലെ കാളയോട്ടത്തെ കുറിച്ച് വിധിയില്‍ പരാമര്‍ശമില്ലെന്ന് ഇവര്‍ പറയുന്നു.


ഇതിനിടെ. ആന്ധ്രയില്‍ പലയിടങ്ങളിലും ജെല്ലിക്കെട്ടും അരങ്ങേറിയാതായി റിപ്പോര്‍ട്ടുണ്ട്. കര്‍ണാടകയില്‍ കംമ്പാല എന്ന പോത്ത് ഓട്ട മത്സരം നടത്തണമെന്ന ആവശ്യവുമായി നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. കര്‍ണാടകയിലെ ചിക്കമംഗലൂരിലും കാളയോട്ട മത്സരം നടത്തിയാതായി റിപ്പോര്‍ട്ടുകളുണ്ട്. മഹാരാഷ്ട്രയിലെ ഗ്രാമീണരും കേരളത്തിലെ കൂത്താട്ടുകുളത്തിനടുത്ത് കാക്കൂരിലെ കാളവയലും നടത്തണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ