Local News

വേദിയില്‍ നര്‍ത്തകന്‍ കുഴഞ്ഞു വീണ് മരിച്ചു

Sun, Jan 29, 2017

Arabianewspaper 1933
വേദിയില്‍ നര്‍ത്തകന്‍ കുഴഞ്ഞു വീണ് മരിച്ചു
ക്ഷേത്രോത്സവത്തിനിടെ ഭരതനാട്യം അവതരിപ്പിച്ചു കൊണ്ടിരുന്ന നര്‍ത്തകന്‍ വേദിയില്‍ കുഴഞ്ഞു വീണു മരിച്ചു.. കൊച്ചി പറവൂര്‍ വടക്കേക്കര ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെയാണ് പറവൂര്‍ സ്വദേശിയും പ്രമുഖ നര്‍ത്തകനുമായ ഓമനക്കുട്ടന്‍ കുഴഞ്ഞു വീണ് മരിച്ചത്.

വേദിയില്‍ ഗുരു ശിവന്‍ മാല്യങ്കരയുമായി നടനം ചെയ്യുന്നതിനിടെ ഓമനക്കുട്ടന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടെന തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല,

നര്‍ത്തകനായ ഓമനക്കുട്ടന്‍ കഴിഞ്ഞ 25 വര്‍ഷമായി നൃത്താദ്ധ്യാപകനായിരുന്നു. 48 കാരനായ ഓമനക്കുട്ടന്‍ അവിവാഹിതനാണ്.
Tags : Dancer 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ