Local News

പെരിന്തല്‍മണ്ണയില്‍ വ്യാപക മോഷണം: ആറംഗ സംഘം പിടിയില്‍

Sat, Jan 28, 2017

Arabianewspaper 1443
പെരിന്തല്‍മണ്ണയില്‍ വ്യാപക മോഷണം: ആറംഗ സംഘം പിടിയില്‍


പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലും വ്യാപക മോഷണം നടത്തിവന്ന ആറംഗ സംഘത്തെ പോലീസ് പിടികൂടി. ഇവര്‍ ലഹരി മരുന്ന് സംഘത്തിലെ മുഖ്യ കണ്ണികളാണെന്നും കണ്ടെത്തിയിട്ടുണ്ട്.


നേരത്തെ മോഷണത്തിനിടെ പിടികൂടിയ ചിലരെ ചോദ്യം ചെയ്തപ്പോഴാണ് സംഘാംഗങ്ങളെപ്പറ്റി കൂടുതല്‍ വിവരം ലഭിച്ചത്.


പകല്‍ കഞ്ചാവ് വില്‍പനയും രാത്രി മോഷണവുമാണ് ഇവരുടെ പതിവ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളുവരുടെ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ ഇവരുടെ കൈവശം ഉണ്ട്. മുതുകുര്‍ശി, നെല്ലായ എന്നിവടങ്ങളില്‍ നടന്ന പല മോഷണ കേസുകളിലും ഇവര്‍ പ്രതികളാണ്.


ക്ഷേത്രങ്ങളും, പള്ളികളുമാണ് ഇവരുടെ ലക്ഷ്യം. നേര്‍ച്ചെപ്പെട്ടികളും ഭണ്ഡാരങ്ങളും കുത്തിപ്പൊളിച്ച് ലഭിക്കുന്ന പണം ഉപയോഗിച്ച് ആര്‍ഭാഡ ജീവിതം നയിക്കുന്നകായണ് ഇവരെന്ന് പോലീസ് പറഞ്ഞു.


നെല്ലായ സ്വദേശികളായ മുഹമദ് സൂറുര്‍, ഷെരീഫ്, സക്കീര്‍ ഹുസൈന്‍, അസറുദ്ദീന്‍, സലിം, അബുതാഹിര്‍ എന്നിവരെയാണ് പോലീസ് പിടികൂുടിയത്.

Tags : Robbery 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ