Agriculture News

അഞ്ചു ലക്ഷം പശുക്കളെ കൊന്നൊടുക്കാന്‍ ഡച്ച് സര്‍ക്കാര്‍ ഒരുങ്ങുന്നു

Sat, Jan 28, 2017

Arabianewspaper 1348
അഞ്ചു ലക്ഷം പശുക്കളെ കൊന്നൊടുക്കാന്‍ ഡച്ച് സര്‍ക്കാര്‍ ഒരുങ്ങുന്നു

പരിസ്ഥിതി പ്രശ്‌നം ചൂണ്ടിക്കാട്ടി അഞ്ചു ലക്ഷത്തോളം പശുക്കളെ കൊന്നൊടുക്കാന്‍ നെതര്‍ലാന്‍ഡ്‌സ് സര്‍ക്കാര്‍ ഒരുങ്ങുന്നു. യൂറോപ്യന്‍ യൂണിയന്‍ സ്റ്റാന്‍ഡാര്‍ഡ് പ്രകാരം മണ്ണിലെ നൈട്രേറ്റിന്റെ അളവ് കൂടുന്നതാണ് ഇതിന് കാരണം.


ഇത്രയും പശുക്കളുടെ ചാണകം മണ്ണിലെ നൈട്രേറ്റിന്റെ അളവ് കൂട്ടുന്നതായും നെതര്‍ലാന്‍ഡ്‌സിന് പത്തു വര്‍ഷം മുമ്പു ലഭിച്ച ഇളവ് ഇനിയും തുടരാന്‍ ആവില്ലെന്നതുമാണ് പശുക്കളെ കൊന്നൊടുക്കാന്‍ കാരണമായി പറയുന്നത്. 2016 ഡിസംബര്‍ 31 ന് അന്ത്യശാസന കാലാവധി അവസാനിച്ചു,


യൂറോപ്യന്‍ യൂണിയനെ കാലാവധി നീട്ടി നല്‍കാന്‍ ഡച്ച് സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ടെങ്കിലും ഇനിയും ഇത് നീട്ടിക്കൊടുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറാകില്ലെന്നാണ് സൂചന.


ഡയറി ഫാമുകളിലെ പശുക്കളുടെ ചാണകം മറ്റെതെങ്കിലും തരത്തില്‍ യൂറോപ്യന്‍ യൂണിയന് പുറത്തെത്തിക്കാനായാല്‍ മിണ്ടാപ്രാണികളെ കൊല്ലാതിരിക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.


ഇങ്ങിനെ സംഭവിച്ചാല്‍ നെതര്‍ലാന്‍ഡിസിലെ മൂന്നില്‍ ഒന്നു പശുക്കള്‍ ഇല്ലാതാകും. ഇത് രാജ്യത്തിന്റെ ഡയറി ഉത്പന്ന വ്യവസായത്തേയും കര്‍ഷകരേയും ബാധിക്കും. ഏകദേശം 740 കോടി യുഎസ് ഡോളര്‍ ( ഏകദേശം 50,000 കോടി രൂപ) മൂല്യം വരുന്നതാണ് നെതര്‍ലാന്‍ഡ്‌സ് ഡയറി വ്യവസായം.


ലോകത്തെ ഡയറി വ്യവസായത്തില്‍ ഏറ്റവും അധികം കയറ്റുമതി നടക്കുന്ന രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നാണ്. 71 ശതമാനം ഡയറി ഉത്പന്നങ്ങളും ഇതര രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്.


ചാണകത്തില്‍ നിന്ന് ഫോസ്‌ഫേറ്റ് മണ്ണിനടിയില്‍ എത്തുന്നത് ഭൂഗര്‍ഭ ജലത്തെ മലിനമാക്കുന്നതായും യൂറോപ്യന്‍ യൂണിയന്‍ പറയുന്നു. പശുക്കളെ കൊന്ന് ഒടുക്കുന്നതിനെതിരെ കര്‍ഷക സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. പശുക്കളെ കയറ്റുമതി ചെയ്ത് ഒഴിവാക്കാനുള്ള നിര്‍ദ്ദേശവും ഉണ്ട്. എന്നാല്‍, ഇതിന് വിപണി കണ്ടെത്താനും വന്‍ തുക ചെലവു വരുന്നതും നിലവിലെ സാഹചര്യത്തില്‍ ബുദ്ധി മുട്ടാണെന്ന് സര്‍ക്കാര്‍ പറയുന്നു. രണ്ടു ലക്ഷം പശുക്കളെ അറവിനായി നല്‍കാനും മൂന്നു ലക്ഷത്തെ കയറ്റുമതി ചെയ്യാനും നീക്കം നടക്കുന്നുണ്ട്.

Tags : Cow 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ