General News

ലക്ഷ്മി നായര്‍ക്കെതിരെ എബിവിപിയുടെ കരിങ്കൊടി

Sun, Jan 22, 2017

Arabianewspaper 375
ലക്ഷ്മി നായര്‍ക്കെതിരെ എബിവിപിയുടെ കരിങ്കൊടി

തിരുവനന്തപുരം ലോ അക്കാദമിയിലെ സമരത്തിനെതിരെ രംഗത്ത് വന്ന പ്രിന്‍ന്‍സിപ്പില്‍ ലക്ഷ്മി നായര്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ. എബിവിപി പ്രവര്‍ത്തകര്‍ രംഗത്ത് എത്തി കരിങ്കൊടി വീശുകയായിരുന്നു.


വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത ഹോട്ടലിലേക്ക് എത്തിയ രണ്ടു എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി കാണിക്കുകയും ലക്ഷ്മി നായര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു.


കോളേജിനെതിരെയും തനിക്കെതിരേയും ഉയരുന്ന ആരോപണങ്ങള്‍ വെറും ദുഷ്പ്രചരണങ്ങള്‍ മാത്രമാണെന്ന് ലക്ഷ്മി നായര്‍ പറഞ്ഞു, ഇന്റേണല്‍ മാര്‍ക്ക് സുതാര്യമായാണ് നല്‍കുന്നത്.


തിരഞ്ഞെടുപ്പിനും മറ്റും പോകുന്നവര്‍ക്കു പോലും ഹാജര്‍ കുറഞ്ഞ് പരീക്ഷ എഴുതാന്‍ കഴിയാത്ത അവസ്ഥ വന്നിട്ടും താന്‍ പലര്‍ക്കും ഹാജര്‍ നല്‍കി. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കു പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ