General News

സലാലയില്‍ മുവാറ്റുപുഴ സ്വദേശികള്‍ മരിച്ച നിലയില്‍

Sun, Jan 22, 2017

Arabianewspaper 429
സലാലയില്‍ മുവാറ്റുപുഴ സ്വദേശികള്‍ മരിച്ച നിലയില്‍

ഒമാനിലെ സലാലയില്‍ രണ്ടു മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. മുവ്വാറ്റുപുഴ സ്വദേശികളായ നജിബ് മുഹമ്മദ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


ഇവര്‍ സന്ദര്‍ശക വിസയിലായിരുന്നുവെന്ന് പറയപ്പെടുന്നു. മെറ്റല്‍ ക്രഷര്‍ യൂണിറ്റ് തുടങ്ങാനെത്തിയ ഇവര്‍ ചിലരുമായി പങ്കാളിത്തതിനും ശ്രമിച്ചിരുന്നു.


ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു, നജീബിന്റെ മൃതദേഹം കിടപ്പു മുറിയിലും മുഹമ്മദിന്റെ മൃതദേഹം കെട്ടിടത്തിനു സമീപവുമാണ് കണ്ടെത്തിയത്.


സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മാത്രമെ മരണ കാരണം അറിയാന്‍ കഴിയുകയുള്ളു. കൊലപാതകമാണെന്ന് പ്രാഥമിക സൂചകനള്‍ എന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു.

Tags : Salala 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ