Local News

മഞ്ചേരിയില്‍ അരക്കോടിയുടെ കുഴല്‍പ്പണം പിടികൂടി

Sun, Jan 15, 2017

Arabianewspaper 1053
മഞ്ചേരിയില്‍ അരക്കോടിയുടെ കുഴല്‍പ്പണം പിടികൂടി

നോട്ടു നിരോധനത്തെ തുടര്‍ന്ന് തല്‍ക്കാലത്തേക്ക് കളം വിട്ട കുഴല്‍പ്പണ മാഫിയ വീണ്ടും സജീവമായി. നോട്ടു നിരോധനത്തിന് ശേഷം പിടികൂടുന്ന ആദ്യത്തെ വലിയ കുഴല്‍പ്പണ വേട്ട മഞ്ചേരിയിലാണ് നടന്നത്. പിടികൂടിയത് 2000 ന്റെ പുതിയ നോട്ടുകളാണ്.


പിടിച്ചെടുത്ത തുക 52.50 ലക്ഷം വരും. പണവുമായി പോയ മൂന്നു പേരെ പോലീസ് പിടികൂടി. കോഴിക്കോട് മാവൂര്‍ സ്വദേശി ഉണ്ണിമോയി (62), മുക്കം സ്വദേശി ഫസലുറഹ്മാന്‍ (31), മഞ്ചേരി സ്വദേശി ജംഷീര്‍ (22) എന്നിവരാണ് പിടിയിലായത്.


മുംബൈയില്‍ നിന്ന് എത്തിക്കുന്ന പണമാണിതെന്ന് പോലീസ് പറഞ്ഞു. പണം കൈമാറുന്ന ഏജന്റുമാരാണ് തങ്ങളെന്ന് ഇവര്‍ പറഞ്ഞു. ഇവരുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് കേന്ദ്ര ഏജന്‍സിയുടെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.

Tags : Hawala 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ