Vehicle News

മാരുതിയുടെ ഇഗ്നിസ് ഇറങ്ങി, വില 4.50 ലക്ഷം

Sun, Jan 15, 2017

Arabianewspaper 1353
മാരുതിയുടെ ഇഗ്നിസ് ഇറങ്ങി, വില 4.50 ലക്ഷം

മാരുതിയുടെ പുതു തലമുറ കാര്‍ പുറത്തിറങ്ങി. വില 4.59 ലക്ഷം മുതല്‍ 6.69 ലക്ഷം വരെ. യുവാക്കളെ ലക്ഷ്യമിട്ടാണ് സ്റ്റൈലിഷ് കാര്‍ പുറത്തിറക്കിയിരിക്കുന്നത്. ചെറുപ്പക്കാര്‍ ബൈക്കിന് പിന്നാലെ പരക്കം പായുമ്പോള്‍ അവരുടെ അഭിരുചിക്ക് അനുസൃതമായ കാര്‍ എന്ന പരിഗണന മുന്നില്‍ നിര്‍ത്തിയാണ് മാരുതി ഇഗ്നിസ് പുറത്തിറക്കിയത്.


പെട്രോള്‍ വേര്‍ഷന്‍ അഞ്ചു ലക്ഷത്തിനു ലഭിക്കുമ്പോള്‍ ഡീസല്‍ വേര്‍ഷന് 6.39 ലക്ഷം മുതല്‍ 7.80 ലക്ഷം വരെയാണ് വില.


മിനി എസ് യുവി എന്ന കാറ്റഗറിയിലാണ് ഇഗ്നിസ് പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡെല്‍ഹി ഓട്ടോ ഏക്‌സ്‌പോയിലാണ് ഇഗ്നിസ് പ്രദര്‍ശിപ്പിച്ചിരുന്നത്. അന്ന് യുവാക്കളുടെ പ്രശംസ പിടിച്ചു പറ്റിയ കാര്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുകയായിരുന്നു.


മഹീന്ദ്രയുടെ കെ യുവി 100, റെനോയുടെ ക്വിഡ് എന്നിവയ്ക്ക് ഭീഷണിയായാണ് ഇഗ്നിസ് ഇറങ്ങിയിരിക്കുന്നത്.


സ്വിറ്റിന്റെ എഞ്ചിന്‍ തന്നെയാണ് ഇഗ്നിസിനും നല്‍കിയിരിക്കുന്നത്. 1197 സിസിയുടെ പെട്രോള്‍ എഞ്ചിന്‍ 20.89 കിലോമീറ്ററര്‍ മൈലേജ് തരുന്നു.


1248 സിസിയുടെ ഡീസല്‍ എഞ്ചിന് 26.80 കിലോമീറ്ററിന്റെ മൈലേജാണ് നല്‍കുന്നത്.


മാന്വല്‍ ഗിയറുള്ള ഇഗ്നിസ് സിഗ്മ 4.59 ലക്ഷം രൂപ വിലക്ക് ലഭിക്കും. എന്നാല്‍, ഡെല്‍റ്റ പെട്രോള്‍ൃഡീസല്‍ വേര്‍ഷനുകള്‍ ഓട്ടോമാറ്റിക് ഗിയര്‍ 5.19 , 6.94 ലക്ഷവും. സെറ്റ പെട്രോള്‍, ഡീസല്‍ വേര്‍ഷനുകള്‍
5.75 ലക്ഷവും, 7.46 ലക്ഷവും ആല്‍ഫ പെട്രോള്‍ ഡീസല്‍ വേര്‍ഷനുകള്‍ 6.69 ലക്ഷവും 7.80 ലക്ഷവുമാണ് വില.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ