General News

മകരവിളക്ക് : വണ്ടിപ്പെരിയാറില്‍ കനത്ത സുരക്ഷാ സന്നാഹം

Wed, Jan 11, 2017

Arabianewspaper 553
മകരവിളക്ക് : വണ്ടിപ്പെരിയാറില്‍ കനത്ത സുരക്ഷാ സന്നാഹം

ശബരിമല മകരവിളക്കിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ കനത്ത സന്നാഹം. വണ്ടിപ്പെരിയാറിലൂടെ പാണ്ടിത്താവളം പുല്‍മേട് എന്നിവടങ്ങളില്‍ തമ്പടിച്ച് മകരജ്യോതി ദര്‍ശനത്തിന് എത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ സംരക്ഷണം ഉറപ്പു വരുത്താന്‍ ജില്ലാ ഭരണ കൂടം ശക്തമായ സുരക്ഷ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്.


1500 പോലീസുകാരെ ഇവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ജില്ലാ പോലീസ് സൂപ്രണ്ട് കെ ബി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള വിലയിരുത്തല്‍ നടത്തിയത്.


ഇടുക്കി ജില്ലയിലെ പതിനഞ്ചോളം ഡിവൈഎസ്പിമാരും, 18 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും സ്ഥിതിഗതികള്‍ നേരിട്ട് നിയന്ത്രിക്കും. മേഖലാ ഐജി , ഇടുക്കി പത്തനം തിട്ട എസ്പിമാര്‍ എന്നിവരുടെ മേല്‍ നോട്ടവും ഉണ്ടാകും.


പരുന്തുംപാറ പാഞ്ചാലി മേട് എന്നിവടങ്ങളില്‍ പോലീസ് ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. കോഴിക്കാനം മുതല്‍ പുല്ലുമേട് വരെയുള്ള റോഡുകളില്‍ പോലീസ് സേവനം ലഭ്യമാക്കും. വനം വകുപ്പിന്റെ രണ്ട് എലിഫന്റ് സ്‌ക്വാഡുകളും രംഗത്തുണ്ടാകും.


ആംബുലന്‍സുകളും ഫയര്‍ഫോാഴ്‌സ് യൂണിറ്റുകളും സജ്ജമാണ്. പീരുമേട് താലുക്കാശുപത്രി, മറ്റ് സ്വകാര്യ ആശുപത്രികള്‍ എന്നിവടങ്ങളില്‍ എന്തു അടിയന്തര സാഹചര്യങ്ങളേയും നേടിടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ജനുവരി 14 നാണ് മകരവിളക്ക്.


വര്‍ഷങ്ങള്‍ക്ക് മുമ്പ് പുല്‍മേട് ദുരന്തത്തില്‍ നൂറോളം അയ്യപ്പ ഭക്തര്‍ മരിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തമിഴ് നാട്, ആന്ധ്ര, കര്‍ണാടക എന്നിവടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ഇവിടെ അധികവും എത്തുന്നത്. തിക്കു തിരക്കും മൂലം അപകടങ്ങള്‍ ഉണ്ടാകാന്‍ ഏറെ സാധ്യതയുള്ള സ്ഥലമാണ് പുല്‍മേട്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ