General News

പീഡനം : മെഡിക്കല്‍ ലാബുടമയെ കണ്ടെത്താനായില്ല

Mon, Dec 26, 2016

Arabianewspaper 638
പീഡനം : മെഡിക്കല്‍ ലാബുടമയെ കണ്ടെത്താനായില്ല

പരീക്ഷയുടെ ഫീസ് അടയ്ക്കാനുള്ള പണം സ്വരൂപിക്കാന്‍ പാര്‍ട്ട് ടൈം പണിക്കെത്തിയ നിര്‍ധന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മെഡിക്കല്‍ ലാബ് ഉടമയെ ഇനിയും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. കോതമംഗലത്തെ പ്രമുഖ ലാബ് ഉടമയായ നാസറിനെയാണ് പോലീസ് തിരയുന്നത്.


കോതമംഗലം താലൂക്ക് ആശുപത്രിക്ക് മുന്നിലുള്ള നീതി ലാബ് ഉടമയായ നാസര്‍ പീഡിപ്പിച്ചതായാണ് കേസ്. ലാബിലെ രണ്ടായിരം രൂപ മോഷണം പോയതുമായി ബന്ധപ്പെട്ടാണ് ലാബുടമ പെണ്‍കുട്ടിയെ മുറിക്കുള്ളില്‍ അടചിട്ട് പീഡിപ്പിച്ചത്.


തുടയില്‍ സിറിഞ്ഞു വെച്ചു കുത്തിയെന്നും കരണത്തടിച്ചെന്നും ലൈംഗിക പീഡനത്തിന് ശ്രമിച്ചെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പണം തിരിച്ച് തരേണ്ടെന്നും കുറ്റം സമ്മതിച്ച് എഴുതി ഒപ്പിട്ടു തന്നാല്‍ മതിയെന്നും ഇയാള്‍ പറഞ്ഞു,


ഇതിന് വിസമ്മിച്ച കുട്ടിയെ അസഭ്യം പറയുകയും കരണത്തടിക്കുകയും സിറിഞ്ഞ് കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സൂചി ഒടിഞ്ഞു കയറിയതോടെ കോതമംഗലം ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയയിലൂുടെയാണ് സൂചി പുറത്തെടുത്തത്.


സംഭവം കാണിച്ച് കോതമംഗലം പോലീസിന് പരാതി നല്‍കിയെങ്കിലും പത്തു ദിവസമായിട്ടും പോലീസ് അനങ്ങിയല്ലെന്നും കേസ് അന്വേഷിക്കാന്‍ തയ്യാറായില്ലെന്നും പിതാവില്ലത്ത കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.


 

Tags : Crime 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ