General News

കേജ് രിവാള്‍ സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ പുറത്തു വിടണം -അന്നാ ഹസാരെ

Sun, Dec 25, 2016

Arabianewspaper 1105
കേജ് രിവാള്‍ സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ പുറത്തു വിടണം -അന്നാ ഹസാരെ

പാര്ട്ടിക്ക് സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ പുറത്തു വിടന്‍ ആംആദ്മി പാര്‍ട്ടി തയ്യാറാകണമെന്ന് അന്നാ ഹസാരെ. പാര്‍ട്ടി തുടങ്ങിയപ്പോള്‍ പറഞ്ഞിരുന്ന വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ആംആദ്മിയെ ഹസാരെ ഓര്‍മിപ്പിച്ചു.,


വെബ്‌സൈറ്റില്‍ നല്‍കിയിരുന്ന പേരുകള്‍ വെബ് സൈറ്റില്‍ നിന്നും പിന്‍വലിച്ചത് പുനസ്ഥാപിക്കണമെന്നും ഹസാരെ ആവശ്യപ്പെട്ടു. മറ്റു രാഷ്ട്രീയ കക്ഷികളില്‍ നിന്ന് വ്യത്യസ്തരാകണമെന്നും ഹസാരെ പറഞ്ഞു.


കേജ് രിവാളിന് എഴുതിയ കത്തിലാണ് ഇക്കാര്യം അന്ന ഹസാരെ ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്ക് ചില പാര്‍ട്ടി പ്രവര്‍ത്തകരുടെ കത്ത് ലഭിച്ചെന്നും വെബ്‌സൈറ്റില്‍ നിന്നും സംഭാവന നല്‍കിയവരുടെ പേരുകള്‍ പിന്‍വലിച്ചിരിക്കുകയാണെന്നായിരുന്നു ഇവരുടെ പരാതിയെന്നും ഹസാരെ പറയുന്നു. പാര്‍ട്ടി രൂപികരിച്ചപ്പോള്‍ സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ പുറത്തു വിടുമെന്നാണ് കേജ് രിവാള്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇപ്പോള്‍ വാക്കും പ്രവര്‍ത്തിയും രണ്ടാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും ഹസാരെ കുറ്റപ്പെടുത്തി.


പാര്‍ട്ടി ആരംഭിക്കും മുമ്പ് അധികാരവും പണവും അല്ല പ്രാധാന്യമെന്നും രാജ്യത്തിന് മാറ്റം കൊണ്ടുവരുകയാണ് ലക്ഷ്യമെന്നും കേജ് രിവാള്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ ്അധികാരത്തിലേറിയപ്പോള്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ പോലെ അധികാരവും പണവമാണ് പ്രാധാന്യമെന്ന് കേജ് രിവാള്‍ തെളിയിച്ചിരി്ക്കുകയാണെന്നും ഹസാരെ കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ നേതാവ് വാഗ്ദാന ലംഘനം നടത്തുന്നവനായാല്‍ എങ്ങിനെ രാജ്യത്ത് മാറ്റം വരും. തനിക്കും സമൂഹത്തിനും നല്‍കിയ വാക്ക് കേജ് രിവാള്‍ മറന്നതായും ഹസാരെ പറഞ്ഞു.


എന്നാല്‍, ഹസാരെയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് ആംആദ്മി പാര്‍ട്ടി വക്താവ് പറഞ്ഞു,.

Tags : Anna Hazare 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ