Vehicle News

സുസുക്കി ബ്രസ കാറിലെ താരം

Thu, Dec 22, 2016

Arabianewspaper 4260
സുസുക്കി ബ്രസ കാറിലെ താരം

കഴിഞ്ഞ വര്‍ഷം നിരത്തിലിറങ്ങിയ കാറുകളിലെ താരമായി മാരുതി സുസുക്കി വിറ്റാര ബ്രസയെ തിരഞ്ഞെടുത്തു. മാര്‍ച്ചിലാണ് ബ്രസ ഇറങ്ങിയത്. ബുക്കു ചെയ്ത് അഞ്ചു മാസം വരെ കാത്തിരുന്നു വേണം സുന്ദരന്‍ കാറിനെ സ്വന്തമാക്കാന്‍,


എന്നാല്‍ സ്‌പോര്‍ട്ടി ലുക്കുള്ള ബ്രസയെ യുവാക്കള്‍ക്ക് പിടിച്ച മട്ടാണ്. കോപാക്ട് എസ് യു വി എന്ന വിശേഷണവുമായാണ് ബ്രസ ഇറങ്ങിയത്.


പുറത്തിറങ്ങി എട്ടു മാസത്തിനുള്ളില്‍ 80,000 കാറുകള്‍ വിറ്റഴിഞ്ഞതായാണ് കണക്ക്. ബുക്കിംഗ് എത്തി നില്‍ക്കുന്നത് ഒന്നര ലക്ഷത്തിനു മേളിലാണ്.


കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 19 കാറുകളില്‍ നിന്നാണ് ഓട്ടോ എക്‌സപെര്‍ട്ടുകളായ ജഡ്ജിംഗ് കമ്മറ്റി ബ്രസയെ തിരഞ്ഞെടുത്തത്.


ഹ്യുണ്ടയ് ടുസൊണ്‍, ടൊയോട്ട ഇന്നോവ ക്രിസ്റ്റ എന്നിവയാണ് തൊട്ടടുത്ത് വന്നത്. മുമ്പ് ഹ്യുണ്ടയിയുടെ കാറുകളാണ് ഒന്നാം സ്ഥാനം നേടിയിരുന്നത്.


ഡീസല്‍ എഞ്ചിനുള്ള ബ്രസയ്ക്ക് ഡെല്‍ഹിയിലെ വില 6.99 ലക്ഷമാണ്. ഇതിന്റെ ഹൈ എന്‍ഡിന് 9.88 ലക്ഷം വരെ വിലവരും. 1.3 ലിറ്റര്‍ മള്‍ട്ടി ജെറ്റ് ഡിഡിഐഎസ്200 ഡീസല്‍ എഞ്ചിനാണ് ഇതിനുള്ളത്. 25 കിലോമീറ്ററാണ് ഇന്ധന ക്ഷമത.


എബിഎസ് ആന്‍ഡ് ഇബിഡി എയര്‍ബാഗ്, തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ട്., ഇന്‍ബില്‍റ്റ് നാവിഗേഷന്‍, റിയര്‍ വ്യ പാര്‍ക്കിംഗ് ക്യാമറ. ഒട്ടോ ഹെഡ് ലാംപ്, റെയിന്‍ സെന്‍സിംഗ് വൈപ്പര്‍ സംവിധാനം എന്നിവയും ബ്രസയ്ക്ക് ഉണ്ട്.


Tags : BREZZA 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ