General News

ഫ്‌ളാറ്റില്‍ കുട്ടി കുടുങ്ങി, ബാല്‍ക്കണിയിലൂടെ കയറിയ അമ്മ പതിനാലാം നിലയില്‍ നിന്നും വീണു മരിച്ചു

Tue, Dec 20, 2016

Arabianewspaper 712
ഫ്‌ളാറ്റില്‍ കുട്ടി കുടുങ്ങി, ബാല്‍ക്കണിയിലൂടെ കയറിയ അമ്മ പതിനാലാം നിലയില്‍ നിന്നും വീണു മരിച്ചു

രണ്ടു വയസുള്ള കുട്ടി വീട്ടിനുള്ളില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രക്ഷിക്കാനായി പതിനാലാം നിലയിലേക്ക് സ്റ്റെയര്‍ കേസ് വഴി എത്തി ബാല്‍ക്കണിയില്‍ കയറുന്നതിനിടെ പിടിവിട്ട് യുവതിയായ അമ്മ മരിച്ചു.


കൊച്ചി കാക്കനാട്ട് അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലാണ് ദാരുണമായ അപകടം അരങ്ങേറിയത്.


മാവേലിക്കര സ്വദേശി സുജിത്തിന്റെ ഭാര്യ മേഘയാണ് മരിച്ചത്. രണ്ടു വയസുകാരന്‍ ശിവത് ഫ്‌ളാറ്റിനുള്ളില്‍ കുടുങ്ങുകയായിരുന്നു. അടുക്കള മാലിന്യം പുറത്ത് വെയ്ക്കാന്‍ ഇറങ്ങിയപ്പോള്‍ ശക്തമായ കാറ്റില്‍ ഫ്‌ളാറ്റിന്റെ മെയിന്‍ ഡോര്‍ അടയുകയായിരുന്നു. ഓട്ടോമാറ്റിക് ലോക്കിംഗ് സംവിധാനമുള്ളതിനാല്‍ വാതില്‍ പുറത്തും നിന്നും തുറക്കാനാവാതെ വന്നു. കുട്ടി പേടിച്ച് നിലവിളിച്ചതിനെ തുടര്‍ന്ന് പരിഭ്രാന്തയായ മേഘ ബാല്‍ക്കണിയിലൂടെ കയറാന്‍ ശ്രമിക്കുകായിരുന്നു.


സെക്യുരിറ്റി ജീവനക്കാരന്റെ സഹായം തേടിയെങ്കിലും ഇദ്ദേഹം വാതില്‍ കുത്തി തുറക്കാന്‍ ശ്രമിക്കുന്നതിനിടെ മേഘ അതിസാഹസികമായി പിന്നിലെ പിരിയന്‍ ഗോവണിയിലൂടെ കയറി ബാല്‍ക്കണിയിലേക്ക് എത്തി. ഇതിനിടെ കൈപ്പിടി അയഞ്ഞു, കാല്‍ തെന്നി നിലത്തേക്ക് വീഴുകയായിരുന്നു. കുറച്ചു നേരം പിടിച്ച് കിടന്നെങ്കിലും കൈ അയഞ്ഞു പോകുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. താഴെ കാര്‍പാര്‍ക്കിംഗ് ഷെഡ്ഡ് തകര്‍ത്താണ് മേഘ നിലത്തു വീണത്.


ഇതിനു മുമ്പും സമാനമായ രീതിയില്‍ വാതില്‍ പുറത്തു നിന്നും ലോക്കായിട്ടുണ്ടെന്നും സെക്യുരിറ്റി ജീവനക്കാരന്‍ സ്റ്റെയര്‍ കേസ് വഴി ബാല്‍ക്കണിയിലൂടെ കയറി വാതില്‍ തുറന്നിട്ടുണ്ട്. ഇക്കുറി പുതിയ സെക്യുരിറ്റിക്കാരന്‍ ആയിരുന്നു. ഇയാള്‍ ഇത്തരം സാഹസത്തിന് മുതിര്‍ന്നില്ല. ഇതിനെ തുടര്‍ന്നാണ് മേഘ ബാല്‍ക്കണിയിലൂടെ കയറാന്‍ നോക്കിയത്. നിലത്തു വീണ ഉടനെ തന്നെ കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ