Fashion News

പ്യുട്ടോറിക്കൊയുടെ സ്റ്റെഫാനി ലോക സുന്ദരി

Mon, Dec 19, 2016

Arabianewspaper 1805
പ്യുട്ടോറിക്കൊയുടെ സ്റ്റെഫാനി ലോക സുന്ദരി

ഇന്ത്യയുടെ പ്രിയദര്‍ശിനി ചാറ്റര്‍ജിയുള്‍പ്പടെ ഇരുപതോളം സുന്ദരികളെ അവസാന രൗണ്ടില്‍ പിന്തള്ളി മിസ് പ്യൂട്ടോ റിക്കൊ ലോക സുന്ദരി പട്ടം നേടി. 117 സുന്ദരിമാരാണ് മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്.


മിസ് ഡൊമിനിക്കന്‍ റിപ്പബ്ലിക് ഫസ്റ്റ് റണ്ണര്‍ അപ്പും മിസ് ഇന്തോനീഷ്യ സെക്കന്‍ഡ് റണ്ണര്‍ അപുമായി.


മുന്‍ ലോക സുന്ദരി മരിയ ലലഗുന സ്റ്റെഫാനിയെ കിരീടം അണിയിച്ചു. ഡെല്‍ഹി സ്വദേശീയായ പ്രിയദര്‍ശിനി ഫൈനല്‍ റൗണ്ട് വരെ എത്തി. പ്രിയങ്ക ചോപ്രയ്ക്ക് ശേഷം (2000) ഇന്ത്യയിലേക്ക് ലോക സുന്ദരി പട്ടം എത്തിയിട്ടില്ല. മലയാളിയായ പാര്‍വതി ഓമനക്കുട്ടന്‍ 2008 ല്‍ ഫസ്റ്റ് റണ്ണറപ്പായി.

Tags : Miss World 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ