General News

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Mon, Dec 19, 2016

Arabianewspaper 799
തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരം പാറശാലയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു, പാറശാല മരിയാപുരം സ്വദേശി അനിലിനെ ഞായറാഴ്ച രാത്രിയാണ് ഒരു സംഘമാളുകള്‍ വെട്ടിക്കൊന്നത്.


സംഭവത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പോലീസ് പറയുന്നു. പൂര്‍വ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സൂചനകളുണ്ട്. വീടിന് മുന്നിലെ റോഡില്‍ വെട്ടേറ്റ് രക്തം വാര്‍ന്ന് കിടന്ന അനില്‍ കുമാറിനെ നാട്ടുകാരാണ് ആശുപത്രിയിലാക്കിയത്. എന്നാല്‍, ആശുപത്രിയിലെത്തും മുമ്പും മരിച്ചിരുന്നു.


സംഭവുമായി ബന്ധപ്പെട്ട് അയല്‍ വാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രദേശത്ത് സംഘര്‍ഷം നില നില്‍ക്കുന്നതിനാല്‍ കുടുതല്‍ പോലീസ് സേനയെ പാറശാലയിലേക്ക് അയച്ചിട്ടുണ്ട്.

Tags : BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ