Local News

അന്യസംസ്ഥാന മത്സ്യങ്ങള്‍ മായം ചേര്‍ത്തത്

Fri, Dec 16, 2016

Arabianewspaper 3526
അന്യസംസ്ഥാന മത്സ്യങ്ങള്‍ മായം ചേര്‍ത്തത്

ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന മത്സ്യങ്ങളില്‍ ഭൂരിഭാഗവും മായം കലര്‍ന്നതാണെന്ന് ആരോപണം. ഗോവ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് വന്‍ തോതില്‍ മത്സ്യം എത്തുന്നത്. ഇവയില്‍ പലതും രാസ പ്രയോഗം നടത്തിയവയാണെന്ന് ആരോപണമുണ്ട്..


അമോണിയ പോലുള്ള രാസ വസ്തുക്കളാണ് മത്സ്യത്തില്‍ ചേര്‍ക്കുന്നതെന്നാണ് ആരോപണം. ഫോസ്ഫറസ് ഉപയോഗിച്ചവയും വിപണിയില്‍ എത്തുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ വെള്ളറട, കുന്നത്തു കാല്‍, പൊന്‍മുടി തുടങ്ങിയ മലയോര മേഖലകളിലാണ് ഇതര സംസ്ഥാന മത്സ്യ വില്‍പന പൊടിപൊടിക്കുന്നത്.


കേരളത്തിലെ കടലോര മേഖലകളില്‍ നിന്നും വരുന്ന നല്ല മത്സ്യത്തിനേക്കാളും വിലക്കുറവായതിനാല്‍ കുടുതല്‍ പേരും ഈ കെണിയില്‍ വീഴുകയാണ്. ചില പ്രദേശങ്ങളില്‍ ഭക്ഷ്യവിഷബാധയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന മത്സ്യങ്ങളുടെ ഗുണ നിലവാരം ഉറപ്പു വരുത്താന്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ലെന്നും പരാതി ഉണ്ട്.

Tags : fish 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ