Fashion News

ടൈറ്റാനിയത്തിന്റെ ഹുപ്‌സ് - വട്ടക്കമ്മലുകള്‍ ട്രെന്‍ഡാകുന്നു

Sun, Nov 27, 2016

Arabianewspaper 2296
ടൈറ്റാനിയത്തിന്റെ ഹുപ്‌സ് - വട്ടക്കമ്മലുകള്‍ ട്രെന്‍ഡാകുന്നു PhoebesBazaar

അര്‍ദ്ധ ചന്ദ്രാകൃതിയിലുള്ള വട്ടക്കമ്മലുകളാണ് ഇപ്പോള്‍ ഫാഷന്‍ ട്രെന്‍ഡ്. ഒരോ പെണ്‍കുട്ടിയുടേയും ആഭരണപ്പെട്ടിയില്‍ ഇത്തരമൊരു കമ്മല്‍ ഉറപ്പായും കാണും. എക്കാലത്തും ഇത് ഫാഷനാണ് . എന്നാല്‍, ഇപ്പോള്‍ ഇത് ഒരു ട്രെന്‍ഡാണ്.


ഹൂപ്‌സ് എന്നപേരിലാണ് ഇത് അറിയപ്പെടുന്നത്.


മടിയില്‍ കനം ഉള്ളവര്‍ക്കായി വജ്രം പതിപ്പിച്ച ഹൂപുകളും പൗരാണികത നിലനിര്‍ത്തുന്നതുമായ വൈറ്റ് മെറ്റലും,. വെള്ളിയിലും തീര്‍ത്തതും എല്ലാം സുലഭമാണ്.


ഹാന്‍ഡ്‌മേഡ് ടൈറ്റാനിയം കമ്മലുകള്‍ ഇതില്‍ ഏറെ പ്രിയങ്കരമാണ്. ചിലപ്പോള്‍ മെറ്റല്‍ അലര്‍ജിയുള്ളവര്‍ക്ക് ഇത് വിഷമമുണ്ടാക്കുമെങ്കിലും ചിലര്‍ക്ക് ഇത് ഒഴിവാക്കാനാകാത്തതാണ്.


വെള്ളിപോലെ തിളക്കമില്ലെങ്കിലും ടൈറ്റാനിയത്തിന് പൗരാണികതയുടെ ടോണ്‍ നിലനിര്‍ത്താന്‍ കഴിയും. തുരുമ്പു പിടിക്കാത്തതും ശസത്രക്രിയയ്ക്കുള്ള ഉപകരണങ്ങളുടെ നിലവാരം പുലര്‍ത്തുന്നതുമായ മെറ്റലാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈയത്തിന്റെ അംശം ഇല്ലെന്ന് ഉറപ്പു വരുത്തിവേണം ഇത് വാങ്ങിച്ചുപയോഗിക്കാന്‍.

Tags : Earrings 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ