General News

മുതിര്‍ന്ന സംഘപരിവര്‍ നേതാവ് സിപിഎമ്മില്‍ ചേര്‍ന്നു

Sun, Nov 27, 2016

Arabianewspaper 640
മുതിര്‍ന്ന സംഘപരിവര്‍ നേതാവ് സിപിഎമ്മില്‍ ചേര്‍ന്നു

നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന സംഘപരിവാര്‍ നേതാവ് പി പത്മകുമാര്‍ സിപിഎമ്മില്‍ ചേര്‍ന്നു. തിരുവനന്തപുരത്തെ അറിയപ്പെടുന്ന സംഘപരിവാര്‍  നേതാവും ഹിന്ദു ഐക്യവേദി മുന്‍ സെക്രട്ടറിയുമാണ്.


പ്രധാന മന്ത്രി നരേന്ദ്ര മോഡി നോട്ട് നിരോധനം നടപ്പിലാക്കിയതില്‍ പ്രതിഷേധിച്ചാണ് താന്‍ സംഘപരിവാറുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഇദ്ദേഹം പറഞ്ഞു,


സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് ഇക്കാര്യം അറിയിച്ചത്. ഒ രാജഗോപാലിന്റേയും കുമ്മനം രാജശേഖരന്റേയും നിലപാടുകളോട് യോജിക്കാനാവില്ലെന്നും നാടിനെ സ്‌നേഹിക്കുന്നവര്‍ക്ക് ഇത് കണ്ട് നില്‍ക്കാനാവില്ലെന്നും ഇദ്ദേഹം പറഞ്ഞു.


എന്നാല്‍, തങ്ങളുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്ന പത്മകുമാറിനെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് ഹിന്ദു ഐക്യവേദിയില്‍ നിന്നും പുറത്താക്കിയെന്നുമാണ് സംഘപരിവാര്‍ ജില്ലാ നേതാക്കള്‍ പറയുന്നത്.


ആര്‍എസ്എസിന്റേത് കൊലപാതക രാഷ്ട്രീയവും മനുഷ്യത്വ രഹിതമായ പ്രവര്‍ത്തികളുമാണ്. ഒകെ വാസുവും സുധിഷ് മിന്നിയും സ്വീകരിച്ച പാത താനും തിരഞ്ഞെടുക്കയാണെന്ന് പത്മകുമാര്‍ പറഞ്ഞു,.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ