General News

ഖത്തറി്ല്‍ കനത്ത മഴ, ഇടിയും മിന്നലും

Sun, Nov 27, 2016

Arabianewspaper 276
ഖത്തറി്ല്‍ കനത്ത മഴ, ഇടിയും മിന്നലും

ഖത്തറില്‍ കാലാവസ്ഥാ മാറ്റം അറിയിച്ച് കനത്ത മഴ പെയ്തിറങ്ങി. വെള്ളിയും ശനിയും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് റോഡുകളില്‍സ വെള്ളക്കെട്ടുകള്‍ ഉണ്ടായി. പലയിടങ്ങളിലും ഗതാഗത സ്തംഭനം ഉണ്ടായി.


ശൈത്യകാലത്തിന്റെ വരവറയിച്ചാണ് പൊടുന്നനെ മഴയെത്തിയത്.


പൊതു അവധി ദിവസമായിരുന്നതിനാല്‍ അധികം പേരെ ഇത് ബാധിച്ചില്ല. വരും ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.


മഴയ്‌ക്കൊപ്പം ശക്തമായ ഇടിയും മിന്നലും ഉണ്ടായി. ബീച്ചുകളില്‍ പത്തടിയോളം ഉയരത്തില്‍ തിരമാലകള്‍ ഉയര്‍ന്നു. കടലില്‍ പോകുന്നവരും ബീച്ചില്‍ നീന്താനിറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ പോലീസ് മുന്നറിയിപ്പ് നല്‍കി.


റോഡ് മഴപെയ്ത് വെള്ളക്കെട്ട് ഉണ്ടായതും ചില റോഡുകളില്‍ വാഹനം തെന്നാനും സാദ്ധ്യതയുള്ളതിനാലും വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും പോലീസ് അറിയിച്ചു.

Tags : Qatar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ