General News

ഒമാനില്‍ വാഹനാപകടത്തില്‍ വളാഞ്ചേരി സ്വദേശിയും ഭാര്യാമാതാവും മരിച്ചു

Wed, Nov 23, 2016

Arabianewspaper 753
ഒമാനില്‍ വാഹനാപകടത്തില്‍ വളാഞ്ചേരി സ്വദേശിയും ഭാര്യാമാതാവും മരിച്ചു

ഒമാനിലുണ്ടായ വാഹാനാപകടത്തില്‍ മലയാളി യുവാവും ഭാര്യാമാതാവും മരിച്ചു. ആറംഗ കുടുംബം സഞ്ചരിച്ച വാഹനം എതിരെ വന്ന മറ്റൊരു വാഹനവുമായി കുട്ടിയിടിക്കുകയായിരുന്നു.


മസ്‌കറ്റില്‍ നിന്നും 70 കിലോ മീറ്റര്‍ അകലെ ബര്‍കയിലാണ് അപകടം. മലപ്പുറം വളാഞ്ചേരി പൊട്ടച്ചോല അമീര്‍ (33) ഭാര്യാ മാതാവ് കാവുമ്പറം ജമീല (45) എന്നിവരാണ് മരിച്ചത്.


അമീറിന്റെ മക്കളായ ദില്‍ഹ (8), ഫാത്തിമ (2) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു,. ഇവരെ ഖാബൂസ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമീറിന്റെ ഭാര്യയും മറ്റൊരു മകളും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നഖാലില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുകയാണ് അമീര്‍ ബര്‍ഖ-നഖാല്‍ റോഡിലാണ് അപകടം.


കഴിഞ്ഞ പത്തു വര്‍ഷമായി അമീര്‍ ഒമാനില്‍ ബിസിനസ് നടത്തുകയാണ്. മൂന്നു മാസം മുമ്പു മാത്രമാണ് പുതിയ സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നതെന്ന് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ