Gulf News

കഅബയെ അവഹേളിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് , സൗദിയില്‍ ഹൈദരബാദ് സ്വദേശി അറസ്റ്റില്‍

Tue, Nov 22, 2016

Arabianewspaper 618
കഅബയെ അവഹേളിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് , സൗദിയില്‍ ഹൈദരബാദ് സ്വദേശി അറസ്റ്റില്‍

പരിശുദ്ധ കഅബയെ അവഹേളിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ഹൈദരാദ് സ്വദേശിയായ യുവാവിനെ സൗദി മതകാര്യ പോലീസ് അറസ്റ്റു ചെയ്തു. കഅബയ്ക്കു മുകളില്‍ ശിവവിഗ്രഹം ഫോട്ടോഷോപ്പ് ഉപയോഗിച്ച് കുട്ടിച്ചേര്‍ത്ത ചിത്രമാണ് ഇയാള്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.,



റിയാദില്‍ എഞ്ചിനീയറായ ശങ്കര്‍ എന്നയാളാണ് അറസ്റ്റിലായത്. മതഅവഹേളനത്തിന് അഞ്ചു വര്‍ഷം വരെ തടവും കനത്ത തുകയും പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.


ഇയാളുടെ പോസ്റ്റ് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുവന്നു.താനാണ് ചിത്രം പോസ്റ്റ് ചെയ്തതെന്ന് ഇയാള്‍ സമ്മതിച്ചു,


കഅബയെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രങ്ങള്‍ ഇന്ത്യയിലും മറ്റും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. മറ്റ് മതങ്ങളെ അപകീര്‍ത്തിപ്പെടുത്തുതോ വിശ്വാസങ്ങളെ അധിക്ഷേപിക്കുന്നതോ ആയ ചിത്രങ്ങളോ പോസ്റ്റുകളോ സോഷ്യല്‍ മീഡിയകളില്‍ ഉപയോഗിക്കുന്നത്. സൗദി, കുവൈറ്റ്.,യുഎഇ തുടങ്ങിയ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഗുരുതരമായ കുറ്റമാണ്.


കഴിഞ്ഞ ദിവസം യുഎഇയിലും സമാനമായ സംഭവം ഉണ്ടായി. കഅബയെ അവഹേളിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് മലയാളി യുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മറ്റാരോ ഹാക്ക് ചെയ്താണ് ചിത്രം പ്രസിദ്ധികരിച്ചതെന്ന വാദത്തിലാണ് യുവാവ്,. ദുബായി പോലീസിലെ സൈബര്‍ വിഭാഗം കേസ് അന്വേഷിച്ചു വരികയാണ്.

Tags : Facebook 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ