General News

തിരൂരങ്ങാടിയില്‍ യുവാവിനെ വെട്ടിക്കൊന്നത് മതം മാറിയതിനെന്ന് ആരോപണം

Sat, Nov 19, 2016

Arabianewspaper 513
തിരൂരങ്ങാടിയില്‍ യുവാവിനെ വെട്ടിക്കൊന്നത് മതം മാറിയതിനെന്ന് ആരോപണം

തിരൂരങ്ങാടിയില്‍ യുവാവിനെ വെട്ടിക്കൊന്നതിന് പിന്നില്‍ മതം മാറിയതിലുള്ള പ്രതികാരമെന്ന് ആരോപണം,. മതം മാറി ഫൈസലായ അനില്‍കുമാറിനെയാണ് വെട്ടിക്കൊന്നത്.


ഗള്‍ഫിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന സമയത്താണ് ആക്രമണം. വഴിയാത്രക്കാരാണ് ഫൈസിലിനെ വെട്ടേറ്റ നിലയില്‍ രക്തം വാര്‍ന്നു കിടക്കുന്ന കണ്ട് ആശുപത്രിയിലാക്കിയത്.


സൗദിയിലായിരുന്ന അനില്‍കുമാര്‍ മതം മാറി ഫൈസലായി നാട്ടില്‍ എത്തുകയായിരുന്നു. ഭാര്യയേയും മക്കളേയും മതം മാറ്റിയിരുന്നു. ഇവര്‍ നെയ്യാറ്റിന്‍കര സ്വദേശികളാണ്. പൊന്നാനിയില്‍ വെച്ച് ഭാര്യയേയും മക്കളേയും മതം മാറ്റി. അനില്‍കുമാര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മതമാറിയത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്ധുക്കളെ യാത്രയായ്ക്കാന്‍ റെയില്‍ വേ സ്റ്റേഷനില്‍ പോയി മടങ്ങവെയാണ് ആക്രമണം.

Tags : Crime 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ