General News

വാളയാറില്‍ വീണ്ടും കുഴല്‍പ്പണം പിടികൂടി 28 ലക്ഷം രൂപയുടെ നോട്ടുകള്‍ കണ്ടെടുത്തു

Mon, Nov 14, 2016

Arabianewspaper 1352
വാളയാറില്‍ വീണ്ടും കുഴല്‍പ്പണം പിടികൂടി 28 ലക്ഷം രൂപയുടെ നോട്ടുകള്‍ കണ്ടെടുത്തു

കേരള- തമിഴ് നാട് അതിര്‍ത്തിയായ വാളയാറില്‍ നിന്നും 28 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ കണ്ടെടുത്തു. 15 ലക്ഷത്തിന്റേയും 13 ലക്ഷത്തിന്റേയും നോട്ടുകളാണ് പിടികൂടിയത്.


സംഭവുമായി ബന്ധപ്പെട്ട് വേലായുധന്‍, ജോര്‍ജ് എന്നിവരെ പോലീസ് പിടികുടി. ഇവര്‍ നോട്ടു കടത്തു സംഘത്തിലെ കണ്ണികളാണെന്ന് പോലീസ് പറയുന്നു. പണം പെരുമ്പാവൂരിലേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് പോലീസ് പറയുന്നു. എക്‌സൈസ് സംഘമാണ് വാഹന പരിശോധന നടത്തിയത്. വാളയാറില്‍ വെച്ച് കെ എസ്ആര്‍ടിസ് ബസിലെ യാത്രക്കാരുടെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് 15 ലക്ഷം രൂപയുടെ നോട്ടുകള്‍ കണ്ടെത്തിയത്.


തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്നു നോട്ടുകെട്ടുകള്‍. കഴിഞ്ഞ ദിവസവും വാളയാറില്‍ നിന്ന് നോട്ടുകെട്ടുകള്‍ പിടികൂടിയിരുന്നു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ