Local News

കള്ളനോട്ട് മാറാനെത്തിയ സ്ത്രീ അറസ്റ്റില്‍

Sun, Nov 13, 2016

Arabianewspaper 3192
കള്ളനോട്ട് മാറാനെത്തിയ സ്ത്രീ അറസ്റ്റില്‍
കോണ്ടോട്ടി എസ്ബിഐയില്‍ ആയിരത്തിന്റെ നോട്ട് മാറാനെത്തിയ സ്ത്രീയെ ബാങ്ക് അധികൃതര്‍ പോലീസില്‍ ഏല്‍പ്പിച്ചു, എസ്ബിഐയില്‍ 45,000 രൂപയുടെ ആയിരത്തിന്റെ നോട്ടുകളാണ് ഉണ്ടായിരുന്നത്. . നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ അയല്‍ക്കാര്‍ പറഞ്ഞതു പ്രകാരമാണ് ഇവര്‍ എസ്ബിഐയിലെത്തിയത്.

തനിക്ക് ഇത് കള്ളനോട്ട് ആണെന്ന് അറിയില്ലായിരുന്നുവെന്ന് ഇവര്‍ ബാങ്ക് അധികൃതരോട് പറഞ്ഞു,. 45,000 രൂപയില്‍ 37,000 രൂപയാണ് കള്ള നോട്ടായി ഉണ്ടായിരുന്നത്. തുടര്‍ന്ന് കൊണ്ടോട്ടി പോലീസെത്തി ഇവരെ ചോദ്യം ചെയ്യാനായി കൊണ്ടുപോയി,.

ഗള്‍ഫിലുള്ള മക്കളാണ് ഇത് തന്നതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. 65 വയസായ സ്ത്രീയെ മറ്റാരെങ്കിലും പണം കൈമാറാന്‍ ഏല്‍പ്പിച്ചതാണെന്ന സംശയവും ഉണ്ട്.
Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ