Books News

നട്ടെല്ലുള്ള എഴുത്തിന് ഒരു 'മൊയലാളി'യുടേയും താങ്ങില്ലാതെ നിവര്‍ന്ന് നില്‍ക്കാം -ഷാര്‍ജ പുസ്‌കോത്സവത്തില്‍ നിന് പേരുവെട്ടിയെന്ന് ജോയി മാത്യു

Tue, Nov 08, 2016

Arabianewspaper 2142
നട്ടെല്ലുള്ള എഴുത്തിന് ഒരു 'മൊയലാളി'യുടേയും താങ്ങില്ലാതെ നിവര്‍ന്ന് നില്‍ക്കാം -ഷാര്‍ജ പുസ്‌കോത്സവത്തില്‍ നിന് പേരുവെട്ടിയെന്ന് ജോയി മാത്യു facebook.com/JoyMathew4u

ഷാര്‍ജയില്‍ നടന്നു വരുന്ന പുസ്തകോത്സവത്തില്‍ പങ്കെടുക്കാന്‍ തന്റെ പുസ്തകം പ്രസിദ്ധികരിച്ച മാതൃഭൂമി ക്ഷണിച്ചിരുന്നുവെങ്കിലും പുസ്തകോത്സവത്തിന്റെ കാവലാളായി നടക്കുന്ന മൊയലാളി തന്റെ പേരു വെട്ടിയെന്നാണ് യുഎഇയിലെ സുഹൃത്തുക്കളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതെന്ന് നടന്‍ ജോയ് മാത്യ.


തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ജോയ് മാത്യു തന്റെ ആത്മരോഷം പ്രകടിപ്പിച്ചത്. ഒരു മൊയലാളിയും വെട്ടിയാല്‍ പോകുന്ന പേരല്ല തന്റെതെന്നും വായനാക്കാരയാ നിരവധി പേരുടെ ഹൃദയത്തിലാണ് തന്റെ സ്ഥാനമെന്നും ജോയ് മാത്യു പറയുന്നു.


ജോയ് മാത്യുവിന്റെ പൂനാരങ്ങ എന്ന പുസ്തകത്തെ കുറിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നത്.


ജോയ് മാത്യുവിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം


 


ദുബായിൽ നിന്നും എന്റെ ഒരു ചങ്ങാതി അയച്ചുതന്ന ഒരു പത്രക്കുറിപ്പ്‌ കണ്ടപ്പോൾ ഇങ്ങിനെയൊക്കെ എഴുതണമെന്നു തോന്നി -തോന്നിയാൽ പിന്നെ രക്ഷയില്ല-അതിനാൽ ഇത്രയും-
യു എ ഇ എനിക്ക്‌ ജീവിതം തന്ന രാജ്യമാണു- നല്ല ചങ്ങാത്തങ്ങളും കറതീർന്ന ബന്ധങ്ങളും പുതുക്കാം എന്ന് കരുതി ഷാർജ പുസ്തകോൽസവത്തിനു ഞാൻ എത്തേണ്ടതായിരുന്നു ,വായനക്കാരുമായി ഒരു സ്നേഹസംഗമത്തിന്നായി
പുസ്തകത്തിന്റെ പ്രസാധകർ ഹാൾ വരെ ബുക്ക്‌ ചെയ്തിരുന്നു-ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ !
എനിക്ക്‌ വരാനൊത്തില്ല
എന്നതല്ല എന്നെ അവിടെ വരുവാൻ അനുവദിച്ചില്ല എന്നതാണു സത്യം.
ഞാൻ എഴുതിയതും വളരെ പെട്ടെന്നുതന്നെ വായനക്കാരുടെ സ്നേഹംകൊണ്ട്‌ രണ്ടാം പതിപ്പിൽ എത്തിയതുമായ "പൂനാരങ്ങ" യു
മായി ബന്ധപ്പെട്ട്‌ വായനക്കാരുമായി
സംവദിക്കുന്നതിനു "പൂനാരങ"
യുടെ പ്രസാധകരായ മാത്രുഭൂമി ബുക്സ്‌ എന്നെ ഷാർജ് അന്താരാഷ്ട്ര പുസ്തകോൽസവത്തിലേക്ക്‌ ക്ഷണിച്ചിരുന്നു -എന്നാൽ ഷാർജ് പുസ്തകോൽസവത്തിൽ മലയാളപുസ്തകങ്ങളുടെ കാവലാൾ ചമഞ്ഞ്‌ നടക്കുന്ന പുസ്തക മൊയലാളി എന്റെ പേർ ലിസ്റ്റിൽ നിന്നും വെട്ടി എന്നാണു അറിയാൻ കഴിഞ്ഞത്‌-(അങ്ങനെ ഓനിപ്പം ആളാകണ്ട എന്നു പാവം മൊയലാളി കരുതിക്കാണും -മൊയലാളിക്കറിയില്ലല്ലൊ ദുബായിക്കാരുടെ ഖൽബിൽ ഞമ്മക്കുള്ള സ്‌ഥാനം)
എതെങ്കിലും ഒരു മൊയലാളി വെട്ടിയാൽ പോകുന്ന പേരല്ല വായനക്കാരുടെ ഹ്രുദയത്തിൽ എനിക്ക്‌ കൽപ്പിച്ച്‌ തന്നിട്ടുള്ളതെന്ന്
എനിക്ക്‌ നന്നായി അറിയാം .
എന്നെപ്പോലെതന്നെ പുസ്തകോൽസവത്തിനു ക്ഷണിതാക്കളായി വരേണ്ടിയിരുന്ന മറ്റു പല എഴുത്തുകാരുടേയും പേരുകൾ മൊയലാളി വെട്ടിയെന്നറിയുന്നു കാരണം അവരൊക്കെ മറ്റു പ്രസാധകരിലൂടെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചവരാണു-(കുത്തകകൾക്ക്‌ മുബിൽ മുട്ടിടിക്കാതെ നിൽക്കുന്ന ദുബായ്‌ പത്ര സുഹ്രുത്തുക്കൾക്ക്‌ ഒരു അന്വേഷണാത്മകത്തിനുള്ള വകുപ്പുണ്ടിതിൽ)
കുത്തക പ്രസാധകനേക്കാൾ കാബും കരുത്തുമിയന്ന മികച്ച പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുള്ള നിരവധി പ്രസാധകർ "വല്ല്യ മൊയലാളിയുടെ" കാലത്ത്‌ തന്നെ ഉണ്ടായിരുന്നു ;ഇന്നും ഉണ്ട്‌ . എന്നാൽ അവർക്കൊന്നും വേണ്ടത്ര പരിഗണന നലകാതിരിക്കാനാണു എതൊരു കുത്തക വ്യാപാരിയേയും പോലെ ഈ മൊയലാളിയും ഈ പുസ്തകോൽസവത്തിലും ചെയ്യുന്നതത്രെ
കേവലം എന്നെ ഒരാളുടെ പേരു വെട്ടിയതല്ല ഇതെഴുതാൻ കാരണം -എനിക്കൊരു ജീവിതം തന്ന രാജ്യത്തേക്ക്‌‌ വരാൻ ഒരു മൊയലാളിയുടേയും സഹായവും വേണ്ട- പക്ഷേ സ്വാർഥ താൽപ്പര്യത്തിന്റെപേരിൽ മറ്റു എഴുത്തുകാരേയും പ്രസാധകരേയും ഒതുക്കുന്ന ഈ ഏർപ്പാട്‌ ശരിയല്ല എന്നു പറയാനാണിത്രയും എഴുതിയത്‌.
പുസ്തക മൊയലാളിമാരെ ഭയക്കുന്ന എഴുത്തുകാരുണ്ടാകാം
എന്നാൽ നട്ടെല്ലുള്ള എഴുത്തിനു ഒരു മൊയലാളിയുടേയും താങ്ങില്ലാതെ നിവർന്ന് നിൽക്കാനാവും കാരണം വയനക്കാരാണു എഴുത്തുകാരനെ സ്രുഷ്ടിക്കുന്നതും മുതുക്‌ വളക്കതെ നിൽക്കാൻ അവനെ പ്രാപ്തനാക്കുന്നതും
അതിനാൽ യു എ ഇയിൽ( #UAE)ഉള്ള പ്രിയ ചങ്ങാതിമാരെ നമുക്ക്‌ വേറൊരു നാൾ കാണാം
Insah Allah

Tags : Joy Mathew 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ