General News

സൂപ്പര്‍ സ്റ്റാറുകള്‍ക്കു പകരം ബ്രാന്‍ഡ് അംബാസഡര്‍ മോഡി

Mon, Nov 07, 2016

Arabianewspaper 1057
സൂപ്പര്‍ സ്റ്റാറുകള്‍ക്കു പകരം ബ്രാന്‍ഡ് അംബാസഡര്‍ മോഡി


ഇന്ത്യയുടെ വിനോദ സഞ്ചാരത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി അമിതാഭ് ബച്ചനേയും അമീര്‍ ഖാനേയും ചുമതലപ്പെടുത്തേണ്ട കാലം കഴിഞ്ഞു. ഇന്ത്യയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന് ടൂറിസം മന്ത്രി മഹേഷ് ശര്‍മ പറഞ്ഞപ്പോള്‍ ഏവരും ഇത് അംഗീകരിക്കുകയായിരുന്നു.



ബോളിവുഡ് നടന്‍ അമീര്‍ഖാന് ശേഷം ഈ ചുമതല വഹിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി മോഡി. അസഹിഷ്ണുത വിവാദത്തില്‍ പങ്കാളിയായതിനെ തുടര്‍ന്ന് അമീറിനെ ചുമതലയില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു. കരാര്‍ പുതുക്കി നല്‍കാതെയാണ് അമീറിനെ ഒഴിവാക്കിയത്.


തുടര്‍ന്ന് ഗുജറാത്ത് ബ്രാന്‍ഡ് അംബാസഡറായ അമിതാഭ് ബച്ചനെ ഈ ചുമതല ഏല്‍പ്പിക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോഴാണ് പനാമ പേപ്പറുകളില്‍ ബച്ചന്റെ പേരും കുടുങ്ങിയത്.


തുടര്‍ന്ന് ബച്ചനെ നിയമിക്കാതെ ഒഴിവാക്കി. ഇതിനിടയില്‍ പലരുടേയും പേരുകള്‍ ഉയര്‍ന്നു പൊങ്ങിയിരുന്നു. എന്നാല്‍, ഇതിന് ഏറ്റവും അനുയോദ്യന്‍ മോഡിയാണെന്ന് മന്ത്രി മഹേഷ് ശര്‍മ പറഞ്ഞതോടെ പിന്നെ ഈ കാര്യത്തില്‍ അപ്പീലില്ലാതാകുകയാ.രുന്നു.

Tags : PM Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ