General News

സൗദി: നഷ്ടപരിഹാരം നല്‍കി, രണ്ടു മലയാളികളുടെ വധ ശിക്ഷ റദ്ദാക്കി

Sat, Nov 05, 2016

Arabianewspaper 855
സൗദി: നഷ്ടപരിഹാരം നല്‍കി, രണ്ടു മലയാളികളുടെ വധ ശിക്ഷ റദ്ദാക്കി

മലയാളി യുവാവ് കൊലചെയ്യപ്പെട്ട കേസില്‍ നഷ്ടപരിഹാരം നല്‍കിയതിനെ തുടര്‍ന്ന് രണ്ടു സഹപ്രവര്‍ത്തകരായ മലയാളികളുടെ വധ ശിക്ഷ സൗദി കോടതി റദ്ദാക്കി,


പത്തനം തിട്ട സ്വദേശി സെന്‍മോന്‍ കൊല ചെയ്യപ്പെട്ട കേസിലാണ് നിലമ്പൂര്‍ വഴിക്കടവ് സ്വദേശി സജിത് സേതുമാധവന്‍, കണ്ണൂര്‍ സ്വദേശി അബ്ദുള്‍ റസാഖ് എന്നിവരാണ് തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടത്.


സെന്‍മോന്റെ കുടുംബത്തിന് ഇരുവരും ബ്ലഡ് മണി എന്ന പേരില്‍ അറിയപ്പെടുന്ന നഷ്ടപരിഹാരം നല്‍കുകയായിരുന്നു. സെന്‍കുമാറിന്റെ കുടുംബം പ്രതികള്‍ക്ക് മാപ്പു നല്‍കിയതോടൊയാണ് ഇത്. വധ ശിക്ഷയ്‌ക്കൊപ്പം പതിനേഴു വര്‍ഷത്തെ തടവു ശിക്ഷയും റദ്ദായി.


നേരത്തെ. സെന്‍ മൊന്റെ കുടുംബം മാപ്പു നല്‍കിയിരുന്നെങ്കിലും ശരിയത്ത് കോടതി വധ ശിക്ഷ ശരിവെയ്ക്കുകയായിരുന്നു. ഒടുവില്‍ വധശിക്ഷ നടപ്പാക്കും മുമ്പ് ഇവര്‍ നല്‍കിയ ദയാഹര്‍ജി പരിഗണിച്ചാണ് ഇവരുടെ പ്രായവും കുടുംബ പശ്ചത്താലവും കണക്കാക്കി വധ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ