Entertainment News

പുതുമയൊന്നുമില്ലാതെ കരണ്‍ ജോഹറിന്റെ യെ ദില്‍ ഹെ മുഷ്‌കില്‍

Sat, Oct 29, 2016

Arabianewspaper 4624
പുതുമയൊന്നുമില്ലാതെ കരണ്‍ ജോഹറിന്റെ യെ ദില്‍ ഹെ മുഷ്‌കില്‍


പഴയ ബോളിവുഡ് സിനിമയുടെ പുതിയ വേര്‍ഷനുമായി ഒരു കരണ്‍ ജോഹര്‍ സിനിമ. പ്രണയം, സൗഹൃദം, സംഗീതം എന്നിവയൊടൊപ്പം ബോളിവുഡ് സിനിമയില്‍ മാത്രം കാണുന്ന അതിനാടകീയ ട്വിസ്റ്റുകളും മെലോഡ്രാമയും എല്ലാം ചേര്‍ന്നാല്‍ യെ ദില്‍ ഹെ മുഷ്‌കില്‍ ആകും.


രണ്‍ബിര്‍ കപൂറിന്റെയും ഐശ്യര്യ റായിയുടെയും പ്രണയ രംഗങ്ങളിലൂടെ ചിത്രം റിലീസിനു മുമ്പ് ചര്‍ച്ചാ വിഷയമായിരുന്നു. പിന്നീട് പാക് താരം ഫവദ് ഖാന്‍ അഭിനയിക്കുന്നതിനെ ചൊല്ലി മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേനയുടെ പ്രതിഷേധവും സിനിമയ്ക്ക് പരസ്യം നല്‍കി.


പഴകി പതിഞ്ഞ പ്രമേയമാണ് കരണ്‍ ജോഹര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ദീപാവലി കാലത്ത് ജനങ്ങളെ തീയ്യറ്ററുകളില്‍ എത്തിക്കണമെങ്കില്‍ സൂപ്പര്‍ സ്റ്റാറുകളുടെ പടങ്ങള്‍ തന്നെ വേണമെന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.


അയാന്‍ എന്ന കഥാപാത്രമായി എത്തുന്ന രണ്‍ബിറും അലെയ്‌സയായി എത്തുന്ന അനുഷ്‌കയുമാണ് സിനിമയിലെ നായകനും നായികയുമെങ്കിലും അപകടത്തെ തുടര്‍ന്ന് മരിച്ചെന്നു കരുതുന്ന അനുഷ്‌കയ്ക്ക് പകരം ഐശ്യര്യറായിയെ പ്രണയിക്കുന്നതും, ഫഹദ് ഖാനുമായി പ്രണയം തകര്‍ന്ന ശേഷം ഐശ്യര്യ രണ്‍ബിറുമായി അടുക്കുന്നതും എന്നാല്‍, ഗുരുതരമായ രോഗം ബാധിച്ച ഐശ്യര്യ ഇക്കാര്യം ആരോടും പറയാതെ ഇരിക്കുന്നതും ഇതിനിടെ അനുഷ്‌കയെ കുറിച്ച് അറിയുന്ന ഐശ്യര്യ തന്റെ അവയവങ്ങള്‍ ദാനം ചെയ്ത് അനുഷ്‌കയ്ക്ക് ജീവന്‍ നല്‍കുന്നതും രണ്‍ബീറും അനുഷ്‌കയും വീണ്ടും ഒന്നിക്കുന്നതും ഇതറിഞ്ഞ ഫവദ് ആത്മഹത്യ ചെയ്യുന്നതും.... കഥ ഇങ്ങിനെയാണ് അവസാനിക്കുന്നത്.


കരണ്‍ ജോഹറിന്റെ സുഹൃത്തുക്കളായ ഷാരുഖ് ഖാനും അലിയ ഭട്ടും ഇതില്‍ ഒരുസീനില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കഥയില്ലെങ്കിലും കാണാനായി പലതും കരണ്‍ ജോഹര്‍ ഒരുക്കി വെച്ചിട്ടുണ്ട്.


വിവാഹത്തിനേക്കാള്‍ ഉപരി പ്രണയവും സൗഹൃദവും ജീവിതത്തിന് അര്‍ത്ഥം നല്‍കുമെന്ന പുതിയ ചിന്തയാണ് ഇതിലൂടെ കരണ്‍ പറയാന്‍ ശ്രമിക്കുന്നത്.


പ്രണയവും കാമവും പിന്നെ ബന്ധം തകരുന്നതും വേറൊരാളെ പ്രണയിക്കുന്നതും പിന്നേയും കുടുമാറുന്നതും ഇതിനിടയില്‍ ദുരന്തങ്ങളും എല്ലാമാണ് ബോളിവുഡ് കഥകള്‍.


റീലിലും റിയല്‍ ലൈഫിലും ഇതൊക്കെ തന്നെയാണ് ബോളിവുഡിന് പരിചയവും.


എതായാലും ദീപാവലിക്ക് ആഘോഷമാക്കുന്ന ഒരു സല്‍മാന്‍, ഷാരൂഖ് ചിത്രമാണ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചതെങ്കിലും കരണ്‍ ഒരുക്കിയത് രണ്‍ബിര്‍ എന്ന താരത്തെ മുന്‍നിര്‍ത്തിയുള്ള ഒരു സാധാരണ ചിത്രമാണ് യെ ദില്‍ ഹെ മുഷ്‌കില്‍.


ഐശ്യര്യ റായിയുടെയും അനുഷ്‌കയുടെ സൗന്ദര്യം ആസ്വദിക്കാനാണെങ്കിലും ഈ സിനിമ അവസരം ഒരുക്കും. അതിനപ്പുറമൊന്നും ഇല്ല., സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതു പോലെ രണ്‍ബീര്‍, ഐശ്യര്യ ചൂടന്‍ രംഗങ്ങള്‍ കാണാനെത്തുന്നവര്‍ക്കും നിരാശയായിരിക്കും ഫലം. സെന്‍സര്‍ കത്തി വെച്ച ശേഷമുള്ള രംഗങ്ങള്‍ എല്ലാ ബോളിവുഡ് ചിത്രങ്ങളിലും ഉള്ളതിനപ്പുറം ഒന്നും തന്നെ ഇതിലില്ല.


പ്രീതം ചക്രവര്‍ത്തിയുടെ തെറ്റില്ലാത്ത സംഗീതം നിങ്ങളെ തൃപ്തിപ്പെടുത്തുന്നതാണ്.


സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന നെഗറ്റീവ് റിവ്യുകളാണെങ്കിലും ആദ്യ ദിനം 13 കോടിയ്ക്കു മുകളിലാണ് ഇന്ത്യയില്‍ നിന്നുള്ള ബോക്‌സ് ഓഫീസ് കളക്ഷന്‍. അജയ് ദേവഗന്റെ ശിവായ് എന്ന ചിത്രവുമായാണ് യെ ദില്‍ ഹെ മത്സരിക്കുന്നത്. ശിവായ് 8.5 കോടിയാണ് ആദ്യ ദിവസം നേടിയത്.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ