OMG News

വായാടിയായ തത്തയുടെ മൊഴി, പരസ്ത്രീ ബന്ധത്തിന് കേസ്

Thu, Oct 27, 2016

Arabianewspaper 532
വായാടിയായ തത്തയുടെ മൊഴി, പരസ്ത്രീ ബന്ധത്തിന് കേസ്

കുവൈത്ത് സിറ്റിയിലെ ഒരു വളര്‍ത്തു തത്തയുടെ മൊഴി കോടതി തെളിവായി സ്വീകരിച്ചു, ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തിനെതിരെ യുവതി നല്‍കിയ പരാതിയിലാണ് സാക്ഷിയായി തത്തയെത്തിയത്.


വീട്ടു വേലക്കാരിയുമായുള്ള ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തിന് തെളിവായി ഭാര്യയാണ് തത്തയെ ഹാജരാക്കിത്.


ഭര്‍ത്താവിനെതിരെ വഞ്ചനാ കുറ്റത്തിനും പരസ്ത്രീ ബന്ധത്തിനും പോലീസ് കേസ് എടുത്തു. തനിക്കെതിരായ കേസില്‍ തെളിവില്ലെന്ന് ഭര്‍ത്താവ് വാദിച്ചപ്പോളാണ് വളര്‍ത്തു തത്തയെ ഭാര്യ കോടതിയില്‍ ഹാജരാക്കിയത്.


ഭര്‍ത്താവ് വീട്ടു ജോലിക്കാരിയെ പേരെടുത്ത് വിളിക്കുന്ന ഓമനപ്പേരുകളും ഇരുവരും തമ്മിലുള്ള സ്‌നേഹ സംഭാഷണങ്ങളും തത്ത , തത്ത പറയുന്നതു പോലെ തന്നെ പറഞ്ഞു,.


തത്തയുടെ മൊഴി സ്വീകരിക്കാനാവില്ലെന്നാണ് ഭര്‍ത്താവിന്റെ അഭിഭാഷകന്‍ പറയുന്നത്. ടിവി സീരിയലുകളില്‍ നിന്ന് കേട്ട് പഠിച്ചതാകും തത്ത പറയുന്നതെന്നും അഭിഭാഷകന്‍ വാദിച്ചു, എന്നാല്‍, കോടതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. അവിഹിത ബന്ധം തെളിഞ്ഞാല്‍ ചാട്ടവാറടിയും തടവു ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.

Tags : Parrot 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ