OMG News

തുടിക്കുന്ന ഹൃദയം 35 കിലോമീറ്റര്‍ ദുരം 32 മിനിട്ടിനുള്ളില്‍ പാഞ്ഞെത്തി

Tue, Oct 25, 2016

Arabianewspaper 277
തുടിക്കുന്ന ഹൃദയം 35 കിലോമീറ്റര്‍ ദുരം 32 മിനിട്ടിനുള്ളില്‍ പാഞ്ഞെത്തി

തിരക്കേറിയ നഗരത്തിലൂടെ 35 കിലോ മീറ്റര്‍ ദുരം താണ്ടിയെത്താന്‍ കുറഞ്ഞത് ഒരു മണിക്കൂര്‍ എങ്കിലും വേണം. തിങ്കളാഴ്ച ദിവസമാണെങ്കില്‍ പതിവിലും ഇരട്ടിയിലേറെ സമയവും എടുക്കും. എന്നാല്‍, ബംഗലൂരു പോലീസിന്റെ ട്രാഫിക് മാനേജ്‌മെന്റ് മിടുക്കില്‍ മിടിക്കുന്ന ഹൃദയം 35 കിലോ മീറ്റര്‍ താണ്ടിയത് കേവലം 32 മിനിട്ടു കൊണ്ടാണ്.


ഉത്തരഹള്ളിയിലെ ബിജിഎസ് ഗ്ലോബല്‍ ആശുപത്രിയില്‍ വാഹനപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് മസ്തിഷ മരണം സംഭവിച്ചയാളുടെ ഹൃദയമാണ് 35 കിലോ മീറ്റര്‍ അകലെയുള്ള ബൊമ്മ സാന്ദ്രയിലെ നാരായണ ഹൃദയാലയത്തിലെ ഹൃദ്രാഗിക്കായി എത്തിച്ചത്.


ഒക്ടോബര്‍ 12 ന് ഉണ്ടായ അപകടത്തിലാണ് ഇദ്ദേഹത്തിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. ഇതെ തുടര്‍ന്ന് ബന്ധുക്കള്‍ ഇദ്ദേഹത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറാകുകായിരുന്നു. കൊല്‍ക്കൊത്ത സ്വദേശിയായ 45 കാരനാണ് ഹൃദയം സ്വീകരിച്ചത്.


ഗതാഗത കുരുക്കുകള്‍ ഒഴിവാക്കി അവയങ്ങള്‍ ഇങ്ങിനെ എത്തിക്കുന്നതിന് ഗ്രീന്‍ കൊറിഡോര്‍ ഓപറേഷന്‍ എന്നാണ് വിളിപ്പേര്, മലയാളത്തിലും പിന്നീട് വിവിധ ഭാഷകളിലും ഇറങ്ങിയ ട്രാഫിക് എന്ന ചിത്രത്തില്‍ അവയവം റോഡ് മാര്‍ഗം രോഗിക്ക് എത്തിക്കുന്നതായിരുന്നു ഇതിവൃത്തം

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ