Technical News

ഗാലക്‌സി നോട്ട് 7 -സാംസംഗിന് നഷ്ടമായത് 620 കോടി ഡോളര്‍

Mon, Oct 24, 2016

Arabianewspaper 407
ഗാലക്‌സി നോട്ട് 7 -സാംസംഗിന് നഷ്ടമായത് 620 കോടി ഡോളര്‍

ഗാലക്‌സി നോട്ട് 7 എന്ന സ്മാര്‍ട് ഫോണ്‍ സുരക്ഷാ കാരണങ്ങളാല്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചതു വഴി സാംസംഗ് കമ്പനിക്ക് ഈ വര്‍ഷം വന്ന നഷ്ടം 620 കോടി യുഎസ് ഡോളര്‍.


ഗാലക്‌സി നോട്ട് 7 വിപണികളില്‍ നിന്ന് പിന്‍വലിക്കുകയും ഉപഭോക്താക്കള്‍ക്ക് പകരം വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ബാറ്ററി തീപിടിക്കുന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കമ്പനി തിരിച്ചുവിളിച്ച നോട്ട് 7 മൂലം വിപണിയില്‍ സാംസംഗിന്റെ ബ്രാന്ഡിന് ക്ഷീണം സംഭവിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


സാംസംഗിനു പകരം ആളുകള്‍ ആപ്പിള്‍ ഐ ഫോണിനെ ആശ്രയിക്കുന്നായാണ് കണ്ടെത്തിയിരിക്കുന്നത്.


ഇന്ത്യ, ചൈന എന്നിവടങ്ങളിലാണ് സാംസംഗിന് ഏറ്റവും കുടുതല്‍ വിപണി പങ്കാളിത്തമുള്ളത്, നോട്ട് 7 നിര്‍മാണം പൂര്‍ണമായും കമ്പനി നിര്‍ത്തിവെച്ചു.,


ഗാലക്‌സി 7 മടക്കി നല്‍കി മറ്റു സാംസംഗ് ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 100 ഡോളര്‍ സമാശ്വാസതുകയും വിലയില്‍ കുറച്ചു നല്‍കുന്നുണ്ട്.


സെപ്തംബര്‍ 15 വരെ 96 ഫോണുകളാണ് പൊട്ടിത്തെറിച്ചത്. ബാറ്ററി കൂടുതലായി ചൂടാകുന്നതാണ് പൊട്ടിത്തെറിക്കും തീപിടിത്തത്തിനും കാരണമെന്ന് സൂചനയുണ്ട്. ഇതില്‍ 26 എണ്ണവും തീപിടിത്തതില്‍ നാശനഷ്ടങ്ങളും ഉണ്ടായതാണ്.


അടുത്ത വര്‍ഷം ഗാലക്‌സി 8 ഉം ഗാലക്‌സി നോട്ട് 8 ഉം ഇറങ്ങാനിരിക്കെ ഉപഭോക്താക്കള്‍ എങ്ങിനെ സ്വീകരിക്കുമെന്ന ആശങ്കയും കമ്പനിക്കുണ്ട്. നഷ്ടപ്പെട്ട വിപണി തിരിച്ചു പിടിക്കാന്‍ കാര്യമായ മാര്‍ക്കറ്റിംഗ് തന്ത്രം ഒരുക്കുന്ന തിരക്കിലാണ് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസംഗ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ