General News

ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനി അന്തരിച്ചു

Mon, Oct 24, 2016

Arabianewspaper 251
ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനി അന്തരിച്ചു

ഖത്തര്‍ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനി (84)അന്തരിച്ചു, മുന്‍ അമീറിന്റെ നിര്യ.ാണത്തെ തുടര്‍ന്ന് രാജ്യത്ത് മൂന്നു ദിവസെത്തെ ദുഖാചരണം പ്രഖ്യാപിച്ചു.


1957 ല്‍ വിദ്യാഭ്യാസ മന്ത്രിയായാണ് ഇദ്ദേഹം ഭരണ രംഗത്ത് എത്തിയത്. പിന്നീട് ധനകാര്യ മന്ത്രിയും പ്രധാനമന്ത്രിയുമായി പ്രവര്‍ത്തിച്ചു,.


1971 ല്‍ ബ്രി്ട്ടനില്‍ നിന്നും പൂര്‍ണ സ്വാതന്ത്ര്യം നേടിയ ശേഷം അമീറായി ചുമതലയേറ്റു. 1995 വരെ ഖത്തറിന്റെ ഭരണയന്ത്രം ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനിയുടേതായിരുന്നു.


ഖത്തറിന്റെ വികസനത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ച ഇദ്ദേഹം മികച്ച ഭരണ കര്‍ത്താവാണെന്ന് തെളിയിച്ചു. ഗള്‍ഫ് മേഖലയിലെ ഊര്‍ജ്ജ ഉറവിടമാക്കി ഖത്തറിനെ മാറ്റിയതില്‍ ഇദ്ദേഹത്തിന് നിര്‍ണാകയ പങ്കുണ്ട്. ഗള്‍ഫ് കോ ഓപറേഷന്‍ കൗണ്‍സില്‍ (ജിസിസി) എന്ന ആശയത്തിന് വിത്തു പാകിയവരില്‍ പ്രമുഖനാണ് അല്‍താനി.


നിലവിലെ അമിര്‍ തമീം ബിന്‍ ഹമദ് അല്‍ താനിയുടെ പിതാമഹനാണ് ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍ താനി.


അല്‍താനിയുടെ നിര്യാണത്തില്‍ ലോകനേതാക്കള്‍ അനുശോചിച്ചു.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ