General News

കഴുത്തറുപ്പന്‍ ലാഭത്തിനെതിരെ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ച വ്യാപാരി നൗഷാദ് വാഹാനാപകടത്തില്‍ മരിച്ചു, ദുരുഹതയെന്ന് ആരോപണം

Tue, Oct 18, 2016

Arabianewspaper 263
കഴുത്തറുപ്പന്‍ ലാഭത്തിനെതിരെ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ച വ്യാപാരി നൗഷാദ്  വാഹാനാപകടത്തില്‍ മരിച്ചു, ദുരുഹതയെന്ന് ആരോപണം

പച്ചക്കറി വിലകുറച്ച് വിറ്റതിന്റെ പേരില്‍ ഭീഷണി നേരിട്ട കായംകുളത്തെ കച്ചവടക്കാരന്‍ നൗഷാദ് വാഹനപകടത്തില്‍ മരിച്ചു, മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാരുടെ ആരോപണം. തിരുനെല്‍വേലിക്കടുത്ത് വെച്ച് മരിച്ചതായാണ് വിവരം. കായം കുളം പോലീസ് അന്വേഷണം ആരംഭിച്ചു,


അഞ്ചു രൂപയ്ക്ക് ലഭിക്കുന്ന പച്ചക്കറിയും പഴ വര്‍ഗങ്ങളും അമ്പതു രൂപയ്ക്ക് വില്‍ക്കുന്നതിനെ ചോദ്യം ചെയ്ത് ഫെയ്‌സ്ബുക്കിലെ ലൈവ് വീഡിയോയിലൂടെ പ്രതികരിച്ച നൗഷാദ് നവമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. 12 ലക്ഷത്തോളം പേര്‍ വീഡിയോ കണ്ടിരുന്നു.


പച്ചക്കറിയും പഴ വര്‍ഗങ്ങളും വിലകുറച്ച് വില്‍ക്കുന്നതിന്റെ പേരില്‍ തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നൗഷാദ് സോഷ്യല്‍ മീഡിയയുടെ പിന്തുണ തേടിയത്. തനിക്കെതിരെ കായംകുളം മാര്‍ക്കറ്റിലെ മറ്റു വ്യാപാരികള്‍ ഭീഷണിമുഴക്കുകയാണെന്നും തനിക്ക് ഭയമില്ലെന്നും രണ്ടു കൊച്ചു പെണ്‍കുട്ടികളുടെ പിതാവായ നൗഷാദ് പറഞ്ഞിരുന്നു.


തനിക്ക് കൊള്ള ലാഭം വേണ്ടെന്നും ജീവിക്കാനുള്ള ലാഭം ഇതിലൂടെ ലഭിക്കുന്നുണ്ടെന്നും നൗഷാദ് പറയുന്നു.


ഈസംഭവത്തിനു ശേഷം നൗഷാദിന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. തന്റെ ഇളയ കുട്ടിയുടെ ജന്മദിനമാണെന്നും അവളുടെ നല്ലഭാവിക്കായി പ്രാര്‍ത്ഥിക്കണമെന്നുമാണ് നൗഷാദിന്റെ ഫെയ്‌സ്ബുക്കിലെ അവസാന പോസ്റ്റ്. തിങ്കളാഴ്ച ബംഗലൂര്‍ക്ക് പോകുന്നതിന്റെ ചിത്രങ്ങളും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയിതിരുന്നു. താന്‍ മടങ്ങിവരുമ്പോള്‍ വിലകുറച്ച് പച്ചക്കുറി വില്‍ക്കുന്നതിന്റെ വിസ്മയം കാണിച്ചു തരാമെന്നും കുറച്ചു ലാഭം കുടുതല്‍ വ്യാപാരം എന്നും അദ്ദേഹത്തിന്റെ അവസാന പോസ്റ്റുകളില്‍ പറയുന്നു. ഈയാത്രയിലാണ് അന്ത്യമെന്നതാണ് ദുരുഹത വര്‍ദ്ധിപ്പിക്കുന്നത്.

Tags :  
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ