Gulf News

കുവൈത്തില്‍ ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള കുറഞ്ഞ ശമ്പളം നിശ്ചയിച്ചു

Sun, Oct 16, 2016

Arabianewspaper 300
കുവൈത്തില്‍ ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള കുറഞ്ഞ ശമ്പളം നിശ്ചയിച്ചു

കുവൈത്തില്‍ ബന്ധുക്കളെ വിസിറ്റ് വീസയില്‍ കൊണ്ടുവരുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി പുതുക്കി നിശ്ചയിച്ചു. ഇതനുസരിച്ച് കുട്ടികളേയും ഭാര്യയേയും കൊണ്ടുവരുന്നതിനുള്ള കുറഞ്ഞ ശമ്പളം പ്രതിമാസം 150 ദിനാര്‍ എന്നതില്‍ നിന്ന് 200 ദിനാറായി വര്‍ദ്ധിപ്പിച്ചു.


അതേസമയം, സഹോദരങ്ങളേയും അടുത്ത ബന്ധുക്കളേയും കൊണ്ടുവരുന്നതിനുള്ള ശമ്പളം പ്രതിമാസം 300 ദീനാറായിരിക്കണം. 50 വയസില്‍ കുൂടതല്‍ പ്രായമുള്ള മാതാപിതാക്കളെ കൊണ്ടുവരുന്നതിന് വിസിറ്റ് വീസ ഇനി മുതല്‍ ലഭ്യമാകില്ല. എന്നാല്‍,. ചില പ്രത്യേക കേസുകളില്‍ ഇത് അനുവദിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.


കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള കുറഞ്ഞ ശമ്പളം 250 ദിനാറില്‍ നിന്ന് 450 ദിനാറായി ഉയര്‍ത്തിയിരുന്നു.


രാജ്യത്ത് സ്വദേശികളും വിദേശികളും തമ്മിലുള്ള ജനസംഖ്യാനുപാതം സന്തുലിതമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.26 ലക്ഷം വിദേശികളാണ് കുവൈത്തില്‍ ഉള്ളത്. ഇപ്പോള്‍ ഇത് നിയന്ത്രിച്ചില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ കുടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകും.


കുറഞ്ഞ ശമ്പള പരിധി പുതുക്കി നിശ്ചയിച്ചത് വേണ്ടത്ര പഠനങ്ങള്‍ നടത്തിയിട്ടാണെന്നും പ്രതിമാസം 250 ദിനാര്‍ ശമ്പളമുള്ളവര്‍ക്ക് കുട്ടികളെയും കുടുംബത്തിന്റേയും ഭക്ഷണം, താമസം, വിദ്യാഭ്യാസം, ആരോഗ്യം എന്നി കാര്യങ്ങള്‍ വേണ്ടത്ര നോക്കാനിവില്ല. ഇതിനാലാണ് ഇതിന് പരിധി നിശ്ചയിച്ചതെന്നും അധികൃതര്‍ പറഞ്ഞു.

Tags : Kuwait 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ