News

ജൈവകൃഷി- ദുബായി നല്‍കുന്ന പാഠം

Sat, Oct 15, 2016

Arabianewspaper 384

മണലാരണ്യത്തിലെ പച്ചക്കറി കൃഷിയുടെ പുതിയ സാദ്ധ്യത തേടിയുള്ള ദുബായിയുടെ പ്രയാണം വിജയകരമായ പാതയില്‍. ഗ്രോ യുവര്‍ ഫുഡ് എന്ന പേരില്‍ ദുബായി മുനിസിപ്പാലിറ്റി ആരംഭിച്ച പ്രചാരണ പരിപാടിക്ക് വന്‍ ജനകീയ പങ്കാളിത്തം ലഭിച്ചതോടെ അധികൃതരും ആവേശത്തിലാണ്.


ദുബായി സബില്‍ പാര്‍ക്കില്‍ നടന്ന പ്രദര്‍ശന പരിപാടിയില്‍ നൂറുകണക്കിന് പേരാണ് ജൈവ കൃഷി നടത്തുന്നതിനെ കുറിച്ച് പഠിക്കാനെത്തിയത്.


വില്ലകളിലും അപ്പാര്‍ട്ടുമെന്റുകളിലെ ബാല്‍ക്കണിയിലും പച്ചക്കറി കൃഷി നടത്തുന്നതിനുള്ള സഹായമാണ് മുനിസിപ്പാലിറ്റി നല്‍കുന്നത്. വെള്ളരി, കാരറ്റ്, കാബേജ്, തക്കാളി , ഉരുളക്കിഴങ്ങ്, ക്യാപ്‌സികം (ബെല്‍ പെപ്പര്‍) തുടങ്ങിയ നിത്യോപയോഗ പച്ചക്കറികളാണ് വളര്‍ത്തുന്നത്.


ജൈവ പച്ചക്കറി കൃഷി എങ്ങിനെ ചെയ്യാമെന്നറിയാണ് പലരും എത്തിയത്.


അജ്മാനിലെ സ്വകാര്യ സ്‌കൂളായ ഹാബിറ്റാറ്റ് 5000 വരുന്ന വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ സ്‌കൂളില്‍ പച്ചക്കറിത്തോട്ടം തന്നെ ഉണ്ടാക്കിയിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജിഷ ജയന്‍ സബീലില്‍ നടന്ന പ്രദര്‍ശന ബോധവത്കരണ പരിപാടിയിലും പങ്കെടുത്തിരുന്നു. സ്‌കൂളിലെ പാഠ്യ പദ്ധതിയില്‍ കൃഷിയും ഉള്‍പ്പെടുത്തിയിരുന്നു. നാട്ടറിവുകളിലൂടെയാണ് കൃഷി പാഠങ്ങള്‍ പറഞ്ഞു കൊടുക്കുന്നതെന്ന് മലയാളിയായ ജിഷ പറയുന്നു.


ഭക്ഷ്യ സുരക്ഷാ ബോധം വരും തലമുറയ്ക്ക് മനസിലാക്കി കൊടുക്കാനും കൃഷിയോടും അതുവഴി നാം അധിവസിക്കുന്ന ഭൂമിയോടും കുടുതല്‍ അടുക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് ജിഷ പറയുന്നു.


ഭക്ഷ്യ വിഭവ കാര്യത്തില്‍ സ്വയം പര്യാപ്തത നേടാനും പച്ചക്കറി ഉള്‍പ്പടെയുള്ളവ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കാനും ഇത്തരം അവബോധനങ്ങള്‍ സഹായിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി വിശ്വസിക്കുന്നു.


 

Tags : DUBAI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ