General News

യുവമോര്‍ച്ച പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, തിരുവനന്തപുരത്ത് ബിജെപി ഹര്‍ത്താല്‍

Sat, Oct 08, 2016

Arabianewspaper 403

യുവമോര്‍ച്ചാ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബിജെപി തിരുവനന്തപരും നഗരപരിധിയില്‍ ഉചകഴിഞ്ഞ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. യുവമോര്‍ച്ചാ പ്രവര്‍ത്തകനായ വിഷ്ണുവിനെയാണ് ഒരു സംഘം ആളുകള്‍ വെട്ടിക്കൊന്നത്.

സംഭവം ഗുണ്ടകള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് പോലീസ് പറഞ്ഞെങ്കിലും ബിജെപി ഇത് തള്ളി. ഒരു ക്രിമിനല്‍ കേസു പോലുമില്ലാത്തയാളാണ് വിഷ്ണു എന്നും ബിജെപി പ്രാദേശിക നേതാക്കള്‍ പറയുന്നു.

വിഷ്ണുവിനെ ഗുണ്ടാം സംഘം വീട്ടില്‍ കയറി വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിഷ്ണുവിന്റെ അമ്മ ബിന്ദു, ബന്ധുവായ ലൈല എന്നിവര്‍ക്കും പരിക്കേറ്റു, കൊപ്രാ സുരേഷ് എന്ന ഗുണ്ടാ സംഘത്തെ അന്വേഷിച്ച് എത്തിയവരാണ് വിഷ്ണുവിന്റെ വീട്ടില്‍ കയറി അതിക്രമം കാട്ടിയത്.

വിഷ്ണുവിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗുണ്ടാ നേതാവ് ലല്ലുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആളുമാറി കൊലപാതകം നടത്തിയതാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു,.

Tags : BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ