General News

തൃശൂരില്‍ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി മുന്നു പേര്‍ മരിച്ചു

Sat, Oct 08, 2016

Arabianewspaper 319

ബസ് സ്റ്റോപ്പിലേക്ക് ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് കയറി മൂന്നു പേര്‍ കൊല്ലപ്പെട്ടു,. മറ്റ് രണ്ടു പേരുടെ നില ഗുരുതരമാണ്. ഒമ്പതോളം പേര്‍ക്ക് പരിക്കേറ്റു.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടയുള്ളവര്‍ ബസ് കാത്തു നില്‍ക്കവെയാണ് രാവിലെ ആറരയോടെ കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞു കയറിയത്.

പറപ്പൂര്‍ സ്വദേശികളായ മിഷേല്‍ ചാക്കോ., അരവിന്ദാക്ഷന്‍, ചീരക്കുഴി സ്വദേശി മണികണ്ഠന്‍ എന്നിവരാണ് മരിച്ചത്.

തൃശൂരിലെ അമല ആശുപത്രിയ്ക്കു മുന്നിലെ ബസ് സ്റ്റോപ്പിലാണ് കുന്ദം കുളം ഭാഗത്തേക്ക് പോയ കാര്‍ പാഞ്ഞു കയറിയത്.

തമിഴ് നാട് രജിസ്‌ട്രേഷനുള്ള കാറിന്റെ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണം എന്നു കരുതുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ