Film review News

കയ്യടിയും ആരവുമായി മമ്മൂട്ടിയുടെ ജോപ്പന്‍

Sun, Oct 16, 2016

Arabianewspaper 797
മമ്മൂട്ടിയുടെ ജോപ്പന്‍

മമ്മൂട്ടിയും ജോണി ആന്റണിയും ഒന്നിച്ചാല്‍ ചിരിയുടെ പൊടിപൂരമെന്നാണ് തോപ്പില്‍ ജോപ്പന്‍ തെളിയിക്കുന്നത്. അച്ചായന്‍ വേഷത്തില്‍ എത്തുന്ന മമ്മൂട്ടി തീയ്യറ്ററുകളെ ചിരിഅരങ്ങാക്കി മാറ്റുകയാണ്. ഹാസ്യത്തിന് മമ്മൂട്ടിയുടെ ദൃഡമുള്ള മുഖം പോരെന്ന വിമര്‍ശനത്തിനുള്ള ഉത്തരമാണ് തോപ്പില്‍ ജോപ്പന്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടയം കുഞ്ഞച്ചാനായി എത്തിയ മമ്മൂട്ടിയെ അനുസ്മരിപ്പിക്കുന്ന ഭാവഹാവാദികളാണ് ജോപ്പനുള്ളത്.

മലയോര ഗ്രാമമായ തോപ്രാംകുടിയിലെ ജോപ്പന്‍ എന്ന കബഡി കളിക്കാരനെയാണ് മമ്മുക്ക അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ നമ്പരുകള്‍ ആരാധകരെ രസിപ്പിക്കുന്നത് തന്നെയാണ്.

മമ്മൂട്ടി കള്ളുകുടിയനായും മറ്റും എത്തുന്ന ചിത്രം പണ്ടെങ്ങൊ കണ്ടതാണ്. പഴയൊരു പ്രണയവും അതു പൊളിഞ്ഞതും പിന്നെയുള്ള കാത്തിരിപ്പും ഒക്കെയാണ് ചിത്രത്തില്‍. പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ പറയാതിരുന്നുവെങ്കില്‍ എന്നു പലര്‍ക്കും തോന്നിയിരിക്കാം.  

ജോണി ആന്റണിയുടെ മുന്‍ ചിത്രങ്ങളിലും കോമഡിയാണ് താരം. ഇക്കുറിയും ഇത് അദ്ദേഹം കാത്തു സൂക്ഷിച്ചു, മമ്മുട്ടിയേക്കാളും ഈ ചിത്രത്തിന് അനുയോജ്യനായിരുന്നത് ദിലീപായിരുന്നുവെന്നാണ് പലരും പറയുന്നത്.  

ശ്രീജിത്ത് രവി, പാഷാണം ഷാജി, അലന്‍സിയര്‍, എന്നിവര്‍ ജോപ്പന്‍  സുഹൃത്തുക്കളായി കോമഡി നിറയ്ക്കുന്നു.

വികാരിയച്ചനായി രണ്‍ജി പണിക്കരും, നായികമാരായ മംമ്ത് മോഹന്‍ ദാസും ആന്‍ഡ്രിയയും ചിത്രത്തിന് മേമ്പൊടിയായുണ്ട്. കയ്യഠടിക്കും ആരവത്തിനും ഇടയില്‍ ജോപ്പനും മുന്നേറുകയാണ്. എന്നാല്‍, രണ്ടു സൂപ്പര്‍ സ്റ്റാര് ചിത്രങ്ങള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒരുമിച്ച് എത്തുന്ന വേളയില്‍ ലാലിന്റെ പുലിമുരുഗന്‍ ബോക്‌സ്ഓഫീസില്‍ മേല്‍ക്കൈ നേടുമെന്നാണ് ഇന്‍സ്ഡ്രിയിലെ പ്രമുഖര്‍ പ്രവചിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ