Film review News

നരനും നരസിംഹവും കടന്ന് ലാലിന്റെ പുലിമുരുഗന്‍

Sun, Oct 16, 2016

Arabianewspaper 1465
നരനും നരസിംഹവും കടന്ന് ലാലിന്റെ പുലിമുരുഗന്‍

കാടിന്റെ ചൂടും ചൂരുമറിഞ്ഞ് ജീവിക്കുന്ന മുരുഗനായി എത്തിയ സൂപ്പര്‍ താരം മോഹന്‍ലാലിനെ കേരളം നെഞ്ചേറ്റി. ആരാധകരെ ആഘോഷത്തിലാക്കി രണ്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ട ലാലിന്റെ പ്രകടനം. പ്രായത്തെ വെല്ലുന്ന കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ വനഭംഗിയുടെ ദൃശ്യചാരുത നിറഞ്ഞ ഷോട്ടുകള്‍ ..പുലിമുരുഗനെ ഇഷ്ടപ്പെടാന്‍ ഇതൊക്കെ മതി.

മലയാളത്തില്‍ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിശേഷഷണങ്ങള്‍ പേറുന്ന ചിത്രങ്ങള്‍ അധികമില്ല. പുലി മുരുഗനെ ലാലിനോടുള്ള സ്‌നേഹവും ആരാധനയും മൂത്ത് നമ്മുക്ക് അങ്ങിനെ വിളിക്കാം.

പിതാവിനെ കൊന്ന വന്യമുഗത്തോടുള്ള അടങ്ങാത്ത പകയുമായി മുരുഗന്‍ പുലി മുരുഗനായി മാറിയ കഥയാണ്. വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ ആദിവാസിയുടെ വേഷപ്പകര്‍ച്ചയില്‍ എത്തുന്ന ചിത്രവും കൂടിയാണ് ഇത്.

മനസും ബുദ്ധിയും പകയും ചാലിച്ച സാമര്‍ത്ഥ്യം കൊണ്ട നരഭോജികളായ പുലികളെ ഇല്ലാതാക്കുന്ന പുലി മുരുഗന്‍. നാട്ടില്‍ പുലി ഇറങ്ങിയാല്‍ അതിനെ പിടിക്കാനും കെണ്ി വെയ്ക്കാനും മുരുഗന്‍ വേണം.  

സഹോദരനു വേണ്ടി കാടിയിങ്ങുന്ന മുരുഗന്‍ കാട്ടിലെ മൃഗങ്ങളെ നേരിടുന്നതിനൊപ്പം നാട്ടിലെ മനുഷ്യ മൃഗങ്ങളേയും നേരിടുന്നു. തടിലോറിയുമായി കാട്ടില്‍ നിന്ന് നാട്ടില്‍ വരുന്ന മയില്‍ വാഹനത്തിന്റെ ഉടമയാണ് മുരുഗന്‍. നാട്ടിലെത്തി ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിലെ സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.

പുലിയായാലും മനുഷ്യനായായും ശത്രുവിനെ നശിപ്പിച്ച് മുന്നേറുന്ന മുരുഗന്‍ ആരാധകരെ മയക്കുന്നു. പുലിയെ വെല്ലാന്‍ മറ്റൊരു പുലിയായി മാറുന്ന മുരുഗനെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു.

കാലത്തിന്റെ കുത്തൊഴുക്കിലും അനങ്ങാത്ത കരിമ്പാറയായി നില്‍ക്കുന്ന ലാല്‍ എന്ന മഹാനടന്റെ അഭിനയചാരുതയും വ്യക്തി പ്രഭാവവും ഈ സിനിമയുടെ ജീവനാഡിയാണ്.

ലാലിലെ നടനെ എല്ലാ അര്‍ത്ഥത്തിലും സമര്‍ത്ഥമായി ഉപയോഗിച്ച പുലി മുരുഗന്‍ തീയ്യറ്ററുകളില്‍ ഇളകിമറിഞ്ഞ് മുന്നേറുമ്പോള്‍,. അഭിനയത്തിന്റെ ലളിതവും അതേസമയം മൂര്‍ത്ത ഭാവവും നിറഞ്ഞ അനുഗ്രഹമായി അന്ധനായി അഭിനിയച്ചി ഒപ്പവും ഒപ്പത്തിനൊപ്പം മുന്നേറുന്നു. നടന വിസ്മയത്തിന്റെ മുപ്പതാണ്ടുകള്‍ പിന്നിട്ട ലാലിന് സ്‌ക്രീനില്‍ ഇന്നും മധുര പതിനെട്ടിന്റെ തിളക്കമാണ് ഉള്ളതെന്ന് ഏവരേയും അത്ഭുതപ്പെടുത്തും.

മുരുഗന്റെ സഹോദരന്‍ മണിക്കുട്ടനായി വിനു മോഹനും, അമ്മാവനായി ബലരാമനായി ലാലും പൂങ്കായി ശശി എന്ന സുഹൃത്തായി സുരാജ് വെഞ്ഞാറുമ്മൂടും ഡാഡി ഗിരിജ എന്ന വില്ലനായി തെലുങ്ക് നടന്‍ ജഗപതി രാജുവും, ബാല, സിദ്ദിഖ്, ബോളിവുഡ് നടന്‍ മകരന്ത് ദേശ് പാണ്ഡെ, തമിഴ് നടന്‍ കിഷോര്‍, എംആര്‍ ഗോപകുമാര്‍ , കാമലീനി മുഖര്‍ജിയുടെ നായിക കഥാപാത്രവും  വൈശാഖിന്റെ സംവിധാന മികവും ഉദയ് കൃഷ്ണയുടെ മാസ് ഡയലോഗും തിരക്കഥയും ഗോപിസുന്ദറിന്റെ സംഗീതവും കാടിന്റെ ഭംഗി സ്‌ക്രീനിലെത്തച്ച ഛായാഗ്രാഹകന്‍ ഷാജി കുമാറിന്റെ ക്യാമാറയും എല്ലാം ചിത്രത്തിന് മേന്‍മ കൂട്ടുന്നു.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ