Local News

കുണ്ടറയില്‍ കടത്തിണ്ണയില്‍ കിടന്നുറങ്ങിയയാളെ നായ കടിച്ചു കീറി

Thu, Oct 06, 2016

Arabianewspaper 2679
കുണ്ടറയില്‍ കടത്തിണ്ണയില്‍ കിടന്നുറങ്ങിയ മദ്ധ്യവയസ്‌കനെ തെരുവു നായ്ക്കള്‍ കുട്ടത്തോടെയെത്തി ആക്രമിച്ചു., നായ്ക്കളുടെ ആക്രമണത്തില്‍ മുഖത്ത് സാരമായി പരിക്കേറ്റ തെറ്റിക്കുന്ന ലക്ഷം വീട് കോളനിയിലെ കുഞ്ഞു മോനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കവിളിലും ചുണ്ടിലും കടിയേറ്റ് രക്തം വാര്‍ന്ന നിലിയിലാണ് ഇയാള നാട്ടുകാര്‍ കണ്ടെത്തിയത്. നായക്കൂട്ടം ആക്രമിച്ചതാണെന്ന് കുഞ്ഞു മോന്‍ പറഞ്ഞു,

കണ്‍പോളകളിലും നായകള്‍ കടിച്ചു. മുഖത്ത് ഇരുപതോളം തുന്നിക്കെട്ടുകള്‍ ഉണ്ട്. കൂലിപ്പണിക്കാരനായ കുഞ്ഞുമോന്‍ ബസ് കിട്ടാത്തതിനെ തുടര്‍ന്ന കടത്തിണ്ണ.ില്‍ അന്തിയുറങ്ങുകയായിരുന്നു.
Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ