Vehicle News

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് ടോര്‍ക് ടി6എക്‌സ് നിരത്തിലിറങ്ങി -ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ഓടും

Sun, Oct 16, 2016

Arabianewspaper 1902
ടോര്‍ക് ഇലക്ട്രിക് മോട്ടോര്‍ ബൈക്ക് - ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ഓടും

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ബൈക് നിരത്തില്‍ ഇറങ്ങി. 1.25 ലക്ഷം രൂപയ്ക്ക് ബൈക്ക് സ്വന്തമാക്കാം. ടോര്‍ക് അവതരിപ്പിക്കുന്ന ടി 6എക്‌സ് എന്ന ബൈക്ക് ടെസ് ല എന്ന ഇലക്ട്രിക കാറിന്റെ ചുവടു പിടിച്ചാണ് നിരത്തില്‍ ഇറങ്ങിയിട്ടുള്ളത്. ബുക്കിംഗ് ആരംഭിച്ച മണിക്കൂറുകള്‍ക്കുള്ളില്‍ ഏഴായിരം പേരോളമാണ് രജിസ്റ്റര്‍ ചെയതത്.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ വന്‍ ഡിമാന്‍ഡാണ് ഉള്ളതെന്ന് ടോര്‍ക് എംഡി കപില്‍ ഷെല്‍കെ പറയുന്നു. ടെസ് ലയുടെ മോഡല്‍ 3 ഇലക്ട്രിക് കാറിന് പതിനായിരങ്ങളാണ് ബുക്കു ചെയ്ത കാത്തിരിക്കുന്നത്.

ടോര്‍ക് മോട്ടൊര്‍സൈക്കിള്‍സ് ലക്ഷ്യമിടുന്നത് കൗമാരക്കാരെയാണ്. ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നിന്ന് ബൈക്കിലേക്കുള്ള മാറ്റം ഇന്ത്യ ആവേശത്തോടയാണ് കാണുന്നത്.

റേസ് ട്രാക്കുകളില്‍ ഓടിച്ച് ക്ഷമത പരിശോധിച്ച ശേഷമാണ് ടി6എക്‌സ് എത്തുന്നത്. ഇതിനു ശേഷം റേസിംഗില്‍ പങ്കെടുത്തു ചാമ്പ്യന്‍ഷിപ്പുകളില്‍ വിജയിക്കുകയും ചെയ്തു.  മണിക്കൂറില്‍ പരമാവധി വേഗത 100 കിലോമീറ്റര്‍ ആണ്.  

ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തമായി ബൈക്കുകള്‍ക്ക് സ്റ്റൈലിനൊപ്പം റഫ് ആന്‍ഡ് ടഫ് ലുക്ക് നല്‍കിയിട്ടുമുണ്ട്.

50 മിനിട്ട് ചാര്‍ജ് ചെയ്താല്‍ ബാറ്ററി ഫുള്‍ ആകും. ഈ ബാറ്ററിയുമായി 100 കിലോമീറ്റര്‍ യാത്ര ചെയ്യാം. ജിപിഎസ്, ക്ലൗഡ് കണക്ട്വ് വിറ്റി , സ്റ്റോറേജ് സ്‌പേസ്. മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ് പോര്‍ട്ട് എന്നിവയെല്ലാം ഉള്‍പ്പെടുത്തി ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട് മോട്ടൈര്‍ ബൈക്ക് എന്ന ബഹുമതി നേടിക്കഴിഞ്ഞു,. ഡാഷ് ബോര്‍ഡില്‍ 4.3 ഇഞ്ച് സ്‌ക്രീന്‍ ഉപയോഗിച്ച് മൊബൈല്‍ ബ്ലൂ ടൂത്തുവഴി കണക്ട് ചെയ്യാം. ക്ലൗഡ് കണ്ക്ട്ട് വിറ്റി വഴി വാഹനം സംബന്ധിച്ച ഓണേഴ്‌സ് മാനുവല്‍ ലഭിക്കും. നാവിഗേഷന് ഏറ്റവും അധികം സഹായിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

ഇലക്ട്രിക് കാര്‍ ഇന്ത്യയിലെത്തും മുമ്പ് ബൈക്ക് നിരത്തിലിറക്കണമെന്നായിരുന്നു ടോര്‍കിന്റെ പദ്ധതി. ബൈക്കിന്റെ ചാര്‍ജിംഗ് സ്റ്റേഷനുകളും എക്‌സ്‌ക്ലൂസീവ് ഷോറുമുകളും തയ്യാറായി കഴിഞ്ഞു. ആദ്യ ഘട്ടമെന്ന നിലയില്‍ ഡെല്‍ഹി, പൂനെ, ചെന്നൈ, ബംഗലൂരു എന്നിവിടങ്ങളിലാണ് ടോര്‍ക് സെന്ററുകള്‍ ആരംഭിച്ചിട്ടുള്ളത്. ക്രമേണ മറ്റു കേന്ദ്രങ്ങളിലേക്കും ഇത് വ്യാപിപിക്കും.

Tags : electric 
Advertisement here

Like Facebook Page :
 

Related Videos


Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ