General News

കിം കര്‍ദാഷിയാനെ തോക്കൂ ചൂണ്ടി കൊള്ളയടിച്ചു, കോടികളുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടു

Sun, Oct 16, 2016

Arabianewspaper 1077
കിം കര്‍ദാഷിയാനെ തോക്കൂ ചൂണ്ടി കൊള്ളയടിച്ചു, കോടികളുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടു twitter.com/KimKardashian

അമേരിക്കന്‍ മോഡലും റിയാലിറ്റി ടിവി ഷോ താരവുമായ കിം കര്‍ദാഷിയാനെ പാരീസിലെ ആഡംബര ഹോട്ടലില്‍ അഞ്ചംഗ സംഘം തോക്കു ചൂണ്ടി കൊള്ളയടിച്ചു, 10 ദശലക്ഷം യൂറോയിലധികം ( 74 കോടി രൂപ )വിലവരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് ഇവര്‍ പറഞ്ഞുയ.

സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് താന്‍ മുക്തയായിട്ടില്ലെന്നും എന്നാല്‍, ശാരിരിക ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെട്ടതില്‍ ആശ്വസിക്കുകയാണെന്നും കര്‍ദാഷിയാന്‍ പറഞ്ഞു.

മുഖം മൂടി ധരിച്ചെത്തിയ അക്രമികള്‍ കര്‍ദാഷിയാനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു. ദശ ലക്ഷക്കണക്കിന് ഡോളര്‍ വില വരുന്ന വജ്രാഭരണങ്ങളാണ് കിമ്മിന്റെ കൈവശം ഉണ്ടായിരുന്നത്.

സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവും യുഎസ് റാപ് സിംഗറുമായ കെയിന്‍ വെസ്റ്റ് കുളിമുറിയിലായിരുന്നു. മുറിയില്‍ കെട്ടിയിട്ട ശേഷമായിരുന്നു മോഷണം.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ