Gulf News

ഖത്തര്‍ വഴി പോയാല്‍ നാലു ദിവസത്തെ ഫ്രീ ട്രാന്‍സിറ്റ് വീസ

Wed, Sep 28, 2016

Arabianewspaper 417
ഖത്തര്‍ വഴി പോയാല്‍ നാലു ദിവസത്തെ ഫ്രീ ട്രാന്‍സിറ്റ് വീസ twitter.com/VisitQatar

നിങ്ങളുടെ അടുത്ത യാത്ര ഖത്തര്‍ വഴിയാണോ? .  എങ്കില്‍ നാലു ദിവസത്തെ സൗജന്യ ട്രാന്‍സിറ്റ് വീസ ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഖത്തര്‍ വഴി യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഇതിന് അവസരം ലഭിക്കും,.

പണം മുടക്കാതെ വിീസ ഓണ്‍ അറൈവല്‍ സംവിധാനമാണ് വിമാനത്താവളത്തില്‍  ഒരുക്കിയിട്ടുള്ളത്. വിനോദ സഞ്ചാരത്തിന് ഊന്നല്‍ നല്‍കിയാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്.

ദോഹയിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലാണ് ഇതിനുള്ള കൗണ്ടര്‍ തുറന്നിട്ടുള്ളത്. ദോഹ വഴിയാത്ര ചെയ്യുന്ന എല്ലാവര്‍ക്കും നാലു ദിവസം തങ്ങാനുള്ള സൗജന്യ വീസയാണ് നല്‍കുക. അഞ്ച് മണിക്കൂര്‍ കുടുതല്‍ സ്റ്റോപ് ഓവറുള്ള യാത്രക്കാര്‍ക്കാണ് ഈ സൗജന്യും ഉപയോഗിക്കാന്‍ പറ്റുക. നേരത്തെ, എട്ട് മണിക്കൂുര്‍ സ്റ്റോപ് ഓവറുള്ളവര്‍ക്ക് രണ്ടു ദിവസത്തെ ട്രാന്‍സിറ്റ് വീസ നല്‍കിയിരുന്നു.

വിനോദ സഞ്ചാര മേഖലക്ക് ഗുണകരമാകുന്ന തീരുമാനമാണിത്. എല്ലാ രാജ്യക്കാര്‍ക്കും മുന്‍കൂര്‍ അപേക്ഷയില്ലാതെ തന്നെ ഇത് ലഭിക്കും,. രാജ്യാന്തര യാത്രക്കാര്‍ ദുബായി വഴിയുള്ള യാത്രയ്ക്കാണ്  മുന്‍ഡഗണന നല്‍കുന്നത്. എന്നാല്‍, ഇവിടെ ട്രാന്‍സിറ്റ് വീസയ്ക്ക് മുന്‍കൂര്‍ അപേക്ഷ നല്‍കണം.

എണ്ണയിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഖത്തര്‍ പുതിയ നിയമം നടപ്പിലാക്കിയത്.

Tags : Qatar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ