Technical News

ഈ ഫേസ്ബുക്ക് ഫോര്‍വേര്‍ഡില്‍ ക്ലിക്ക് ചെയ്യരുത്

Tue, Sep 20, 2016

Arabianewspaper 751
ഈ ഫേസ്ബുക്ക് ഫോര്‍വേര്‍ഡില്‍ ക്ലിക്ക് ചെയ്യരുത്

സുഹൃത്തുക്കളുടെ പേരില്‍ എത്തുന്ന വീഡിയോ ക്ലിക്ക് ചെയ്തവര്‍ ആപ്പിലായി. ഹാക്കര്‍മാര്‍ പുറത്തുവിട്ട ഒരു വീഡിയോ ലിങ്കാണ് വില്ലന്‍, സോഷ്യല്‍ മീഡിയയിലെ സുഹൃത്തുകളിലൊരാളുടെ പേരിലാകും ഇത് എത്തുക. വീഡിയോ ലിങ്ക് തുറന്നാല്‍ വൈറസ് ബാധ നിങ്ങളുടെ കംപ്യുട്ടറിനേയും നെറ്റ് വര്‍ക്കുകളേയും പിടികുടും.


തുടര്‍ന്ന് നിങ്ങളുടെ ഫ്രണ്ട്‌സ് ലിസ്റ്റിലുള്ള സുഹൃത്തുക്കള്‍ക്ക് നിങ്ങളുടെ പ്രൊഫൈല്‍ ചിത്രവുമായി ഫോര്‍വേര്‍ഡുകള്‍ പോകും. ഇങ്ങിനെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും കംപ്യുട്ടര്‍ നശിപ്പിക്കുകയുമാണ് വൈറസ് ചെയ്യുന്നത്.


ഇത് ചെയിന്‍ വിഡിയോ വൈറസാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ലേറ്റസ്റ്റ് ന്യൂസ് എന്ന വെബ്‌സൈറ്റിന്റെ ലിങ്കുമായാണ് ഈ വീഡിയോ വൈറസ് എത്തിയിരിക്കുന്നത്.


ഫെയ്‌സ്ബുക്കിലെ ആക്റ്റിവിറ്റി ലോഗിലെത്തി ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുകയാണ് വേണ്ടത്. തുടര്‍ന്ന് ബ്രൗസറിലെ കാഷെയും കുക്കീസും ക്ലിയര്‍ ചെയ്യുക. ആന്റി വൈറസ് സോഫ്ട് വെയര്‍ ഉപയോഗിച്ച ഡെസ്‌ക്ടോപ് ഫയലുകളും സ്‌കാന്‍ ചെയ്യുക.

Tags : Facebook 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ