General News

യന്ത്രഊഞ്ഞാലില്‍ നിന്നും വീണ് പരിക്കേറ്റ പെണ്‍കുട്ടിയും മരിച്ചു

Sat, Sep 17, 2016

Arabianewspaper 436
യന്ത്രഊഞ്ഞാലില്‍ നിന്നും വീണ് പരിക്കേറ്റ പെണ്‍കുട്ടിയും മരിച്ചു
പത്തനം തിട്ട ചിറ്റാറില്‍ യന്ത്ര ഊഞ്ഞാലില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചിറ്റാര്‍ സ്വദേശി സജിയുടെ മകള്‍ പ്രിയങ്ക മരിച്ചു,

പ്രിയങ്കയുടെ സഹോദരന്‍ അലന്‍ അപകടത്തെ തുടര്‍ന്ന് മരിച്ചിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രിയങ്ക ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ചിറ്റാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

ചിറ്റാറില്‍ ഓണത്തോട് അനുബന്ധിച്ച നടന്ന കാര്‍ണിവലില്‍ ഉയര്‍ത്തിയ യന്ത്ര ഊഞ്ഞിലില്‍ കയറിയ ഇരുവരും അപകടത്തില്‍ പെടുകയായിരുന്നു. അലന്‍ വീഴാന്‍ പോയപ്പോള്‍ രക്ഷിക്കാനിയ ആഞ്ഞ പ്രിയങ്കയും നിലത്ത് വീഴുകയായിരുന്നു.

സെപ്തംബര്‍ എട്ടിനാണ് അപകടം നടന്നത്. അനുമതിയില്ലാതെ യന്ത്ര ഊഞ്ഞാല്‍ ഉയര്‍ത്തിയതിനും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതിനും സംഘാടര്‍ക്കെതിരെ കേസ് എടുത്തിരുന്നു.
Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ