Health News

രക്തദാനത്തിലൂടെ രണ്ടായിരത്തിലേറെ പേര്‍ക്ക് എച്ച്‌ഐവി ആണുബാധ

Wed, Sep 07, 2016

Arabianewspaper 572
രക്തദാനത്തിലൂടെ രണ്ടായിരത്തിലേറെ പേര്‍ക്ക് എച്ച്‌ഐവി ആണുബാധ

രക്തദാനത്തിലൂടെ ഇന്ത്യയില്‍ രണ്ടായിരത്തിലേറെ പേര്‍ക്ക് ഐച്ചഐവി ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ എയ്ഡ്‌സ് നിയന്ത്രണ സംഘടന -നാക്കോ.


2,234 പേര്‍ക്ക് രക്തം സ്വീകരിച്ചതിലൂടെ എയ്ഡ്‌സ് വൈറസ് ബാധിച്ചതായ വിവരം പ്രാഥമികമാണെന്നും ഇത്തരത്തില്‍ രോഗം ബാധിച്ചവര്‍ സ്വയം നല്‍കിയ വിവരമാണെന്നും ശാസ്ത്രീയമായി ഇത് സ്ഥിരീകരിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു,


2014 നും 16 നുമിടയില്‍ രാജ്യത്തെ അംഗീകൃത രക്ത ബാങ്കുകളില്‍ നിന്നും ലഭിച്ച രക്തത്തില്‍ നിന്നുമാണ് രോഗ ബാധ. ഇക്കാര്യങ്ങള്‍ സത്യമാണെങ്കില്‍ വളരെ ഗൗരവമേറിയ വിഷയമാണെന്നും പല രക്ത ബാങ്കുകളും കര്‍ശനമായ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് പൊതുവെ പരാതിയുയരുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ പരിപൂര്‍ണ സുരക്ഷ ഉറപ്പു വരുത്താന്‍ സംവിധാനങ്ങളില്ല.


എയ്ഡ്‌സ് ബാധിക്കുന്നവര്‍ തങ്ങള്‍ക്ക് സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളില്‍ നിന്നും രോഗം പകര്‍ന്നതാണെന്ന് പറയാന്‍ വിസമ്മതിക്കുന്നതിനാലാണ് ഇത്തരം ഒഴിവുകഴിവു പറയുന്നതെന്നും പലരും വൈറസ് ബാധിതരായ ശേഷം രക്തത്തിലൂടെയാണ് പകര്‍ന്നതെന്ന് പറയാന്‍ താത്പര്യം കാട്ടുന്നതായി ചില സന്നദ്ധ സംഘടനകള്‍ തന്നെ വെളിപ്പെടുത്തുന്നുണ്ട്.


എയ്ഡ്‌സ് വൈറസ് പടരുന്നത് 95 ശതമാനവും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണെന്നാണ് സന്നദ്ധ സംഘടനകളുടെ കണക്ക്. 1.7 ശതമാനം മാത്രമെ രക്തമാറ്റത്തിലൂടെ വൈറസ് ബാധിക്കുന്നുള്ളുവെന്ന് നാക്കോ പറയുന്നു.


 

Tags : AIDS  HIV 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ