General News

4ജി കുംഭകോണം: റിലയന്‍സ് ജിയോക്ക് 3,367 കോടിയുടെ അമിതാനുകൂല്യം ലഭിച്ചു -സിഎജി റിപ്പോര്‍ട്ട്

Mon, Sep 05, 2016

Arabianewspaper 497
റിലയന്‍സ് ജിയോക്ക് 3,367 കോടിയുടെ അമിതാനുകൂല്യം ലഭിച്ചു -സിഎജി റിപ്പോര്‍ട്ട്

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്ക് 3,367 കോടി രൂപയുടെ അമിതാനാകൂല്യം സര്‍ക്കാര്‍ നയം മൂലം ലഭിച്ചതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ ഓഫ് ഇന്ത്യ ( സിഎജി)യുടെ റിപ്പോര്‍ട്ടില്‍ തെളിഞ്ഞു,. ടെലികോം ഡിപ്പര്‍ട്ട്‌മെന്റ് ബ്രോഡ്ബ്രാന്‍ഡ് വയര്‍ലെസ് അക്‌സെസ് സ്‌പെക്ട്രം അനുവദിച്ചതു വഴിയാണ് ഇത്രയും തുകയുടെ നേട്ടം ഇന്‍ഫോടെല്‍ ലിമിറ്റഡ് ( ഇപ്പോള്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോമിന് ലഭിച്ചതെന്ന് സിഎജി പറയുന്നു.


2013 ലാണ് ബ്രോഡ് ബാന്‍ഡ് വയര്‍ലെസ് സ്‌പെക്ട്രത്തിനുള്ള എന്‍ട്രി ഫീസായ 15 കോടി രൂപയും അഡീഷണല്‍ മൈഗ്രേഷന്‍ ഫീസായ 1,638 കോടി രൂപയും അടച്ചത്. 2001 ലെ നിരക്കുവെച്ചാണ് ഈ ഫീസ് ഇടാക്കിയത്. ഇതിനാല്‍ റിലയന്‍സിന് 3,637 കോടിയുടെ അമിതാനാകുല്യമാണ് ലഭിച്ചത്.


2010 ലാണ് ഇന്‍ഫോടെല്ലിനെ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ഏറ്റെടുക്കുന്നത്. ഇന്റര്‍നെറ്റ് പ്രൊവൈഡറിനുള്ള ലൈസന്‍സ് പ്രോഡ്ബ്രന്‍ഡ് വയര്‍ലെസ് അക്‌സസ് സ്‌പെക്ട്രം വോയ്‌സ് ടെലിഫോണ്‍ സേവനം നടത്താന്‍ ഉപയോഗിക്കുന്ന ലൈസന്‍സായി മാറ്റിക്കൊടുക്കുന്നത് 2013 ലാണ്. എന്നാല്‍., 2001 ലെ നിരക്കുകളാണ് 2013 ല്‍ നിശ്ചയിച്ചത്.


2001ലെ സ്‌പെക്ട്രം ലൈസന്‍സ് ഉത്തരവില്‍ ഇന്‍ഫോ ടെല്ലിന് വോയിസ് സേവനങ്ങള്‍ നടത്താന്‍ അനുവദിച്ചിട്ടില്ല. ഇന്റര്‍നെറ്റ് പ്രൈവൈഡര്‍ ലൈസന്‍സ് മാത്രമാണ് ഇവര്‍ക്ക് നല്‍കിയിരുന്നത്.


ഇതേ പോലെ 2005 ല്‍ ടെലികോം വകുപ്പ് ചെന്നൈ സര്‍ക്കിളിനെ തമിഴ്‌നാട് ടെലികോം സര്‍ക്കിളുമായി ലയിപ്പിച്ചതോടെ ഭാരതി എയര്‍ ടെല്ലിന് 499 കോടി രൂപയുടെ അമിതാനുകൂല്യവും ലഭിച്ചതായി സിഎജി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം നടപടികള്‍ക്കു മുമ്പായി കോസ്റ്റ് ബെനിഫസ്റ്റ് അനാലിസിസ് നടത്തിയിരുന്നില്ലെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ