Local News

ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ഹര്‍ത്താല്‍

Sun, Sep 04, 2016

Arabianewspaper 397
ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ഹര്‍ത്താല്‍

കണ്ണൂര്‍ ഇരിട്ടിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു, ഇരട്ടി തില്ലങ്കേരി മുഴക്കുന്ന് സ്വദേശി വീനീഷ് (27) ആണ് മരിച്ചത്. വീനീഷ് സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി ഒരു സംഘം അക്രമികള്‍ വെട്ടുകയായിരുന്നു,


ശനിയാഴ്ച രാത്രി ഒമ്പതരയോടെ നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് കൊലപാതകം. വെട്ടേറ്റു കിടന്നിരുന്ന വിനീഷിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴെയ്ക്കും മരിച്ചിരുന്നു,


ഡിവൈഎഫ് ഐ പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തിനു തൊട്ടുപിന്നാലെയാണ് വിനീഷിന് വെട്ടേറ്റത്. ബോബേറില്‍ പരിക്കേറ്റ ജിജേഷിനെ ഗുരുതര പരിക്കുകളോടെ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.


ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ രാവിലെ ആറു മുതല്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുകയാണ്. സിപിഎം നരനായാട്ട് നടത്തുകയാണെന്ന് ബിജെപി ആരോപിച്ചു, പാടത്ത് ജോലി വരമ്പത്ത് കൂലി എന്ന നയം സിപിഎം നടപ്പാക്കണമെന്ന പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആഹ്വാനമാണ് ജില്ലയിലെ സമാധാന അന്തരീക്ഷം അട്ടിമറിച്ചതെന്ന് വിവിധ രാഷ്ട്രീയ നേതാക്കള്‍ ആരോപിച്ചു,

Tags : Harthal 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ